പൊലീസ് വകുപ്പിലെ അത്യപൂര്‍വ്വമായ വിരമിക്കല്‍; ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍ മണിയന്‍പിള്ളയുടെ സര്‍വീസ് ജീവിതം അവസാനിച്ചു
കൊല്ലം: (https://ift.tt/36RXCDI) കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍ മണിയന്‍പിള്ള 'വിരമിച്ചു'. ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍ മണിയന്‍ പിള്ളയുടെ സര്‍വീസ് ജീവിതമാണ് അവസാനിച്ചത്. കേരള പൊലീസിന്റെ ചരിത്രത്തിലെ മറക്കാനാവാത്ത രക്തസാക്ഷിയാണ് ആട് ആന്റണി കൊലപ്പെടുത്തിയ പൊലീസ് ഡ്രൈവര്‍ മണിയന്‍ പിള്ള. മരിച്ച് എട്ടുവര്‍ഷങ്ങള്‍ക്ക് ശേഷം മണിയന്‍ പിള്ള ഞായറാഴ്ച ജോലിയില്‍ നിന്നും വിരമിച്ചു. അത്യപൂര്‍വ്വമായ ഒരു വിരമിക്കലിനാണ് പൊലീസ് വകുപ്പ് സാക്ഷിയായത്.
2012ല്‍ ഡ്യൂട്ടിക്കിടെയാണ് ആട് ആന്റണിയുടെ കുത്തേറ്റ് മണിയന്‍ പിള്ള മരിക്കുന്നത്. പാരിപ്പിള്ളി സ്റ്റേഷനില്‍ ഡ്രൈവറായിരുന്നു അന്ന് അദ്ദേഹം. തുടര്‍ന്ന് മണിയന്‍പിള്ളയുടെ ശേഷിക്കുന്ന സര്‍വ്വീസ് കാലം മുഴുവന്‍ ശമ്പളങ്ങളും ആനുകൂല്യങ്ങളും കുടുംബത്തിന് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.
തുടര്‍ന്നിങ്ങോട്ട് ഇതുവരെ എല്ലാ മാസവും മണിയന്‍പിള്ളയുടെ ശമ്പളം വീട്ടിലേക്കെത്തി. 56 വയസ് പൂര്‍ത്തിയായതോടെ മണിയന്‍പിള്ള മെയ് 31ന് ജോലിയില്‍ നിന്നും ഔദ്യോഗികമായി പിരിയുകയാണ്. ഇനി ഇദ്ദേഹത്തിന്റെ പെന്‍ഷന്‍ കുടുംബത്തിന് ലഭിക്കും.
2012 ജൂണ്‍ 16നാണ് വാഹന പരിശോധനയ്ക്കിടെ ആയുധങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ആട് ആന്റണിയെ കസ്റ്റഡിയിലെടുത്തത്. പൊലീസ് ജീപ്പിലേക്ക് കയറ്റാന്‍ ശ്രമിക്കവെ ആന്റണി വര്‍ഗ്ഗീസ് എന്ന ആട് ആന്റണി എ എസ് ഐ ജോയിയെയും മണിയന്‍ പിള്ളയെയും കുത്തിപ്പരിക്കേല്‍പിച്ച് രക്ഷപെടാന്‍ ശ്രമിച്ചു. ആക്രമണത്തില്‍ ഗുരുതരമായ പരിക്കേറ്റ മണിയന്‍ പിള്ളയെ ആശുപത്രിയിലെത്തിക്കും മുമ്പേ മരിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന എഎസ്ഐ ജോയിക്കും കുത്തേറ്റിരുന്നു. ഈ കേസില്‍ മൂന്നര വര്‍ഷത്തിനു ശേഷം പിടിയിലായ ആട് ആന്റണിക്കു കോടതി ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ചു.
Keywords: News, Kerala, Kollam, Police, Dies, Retirement, Accused, Killed, Pension, Salary, Extreme Retirement in the Police Department2012ല്‍ ഡ്യൂട്ടിക്കിടെയാണ് ആട് ആന്റണിയുടെ കുത്തേറ്റ് മണിയന്‍ പിള്ള മരിക്കുന്നത്. പാരിപ്പിള്ളി സ്റ്റേഷനില്‍ ഡ്രൈവറായിരുന്നു അന്ന് അദ്ദേഹം. തുടര്‍ന്ന് മണിയന്‍പിള്ളയുടെ ശേഷിക്കുന്ന സര്‍വ്വീസ് കാലം മുഴുവന്‍ ശമ്പളങ്ങളും ആനുകൂല്യങ്ങളും കുടുംബത്തിന് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.
തുടര്‍ന്നിങ്ങോട്ട് ഇതുവരെ എല്ലാ മാസവും മണിയന്‍പിള്ളയുടെ ശമ്പളം വീട്ടിലേക്കെത്തി. 56 വയസ് പൂര്‍ത്തിയായതോടെ മണിയന്‍പിള്ള മെയ് 31ന് ജോലിയില്‍ നിന്നും ഔദ്യോഗികമായി പിരിയുകയാണ്. ഇനി ഇദ്ദേഹത്തിന്റെ പെന്‍ഷന്‍ കുടുംബത്തിന് ലഭിക്കും.
2012 ജൂണ്‍ 16നാണ് വാഹന പരിശോധനയ്ക്കിടെ ആയുധങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ആട് ആന്റണിയെ കസ്റ്റഡിയിലെടുത്തത്. പൊലീസ് ജീപ്പിലേക്ക് കയറ്റാന്‍ ശ്രമിക്കവെ ആന്റണി വര്‍ഗ്ഗീസ് എന്ന ആട് ആന്റണി എ എസ് ഐ ജോയിയെയും മണിയന്‍ പിള്ളയെയും കുത്തിപ്പരിക്കേല്‍പിച്ച് രക്ഷപെടാന്‍ ശ്രമിച്ചു. ആക്രമണത്തില്‍ ഗുരുതരമായ പരിക്കേറ്റ മണിയന്‍ പിള്ളയെ ആശുപത്രിയിലെത്തിക്കും മുമ്പേ മരിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന എഎസ്ഐ ജോയിക്കും കുത്തേറ്റിരുന്നു. ഈ കേസില്‍ മൂന്നര വര്‍ഷത്തിനു ശേഷം പിടിയിലായ ആട് ആന്റണിക്കു കോടതി ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ചു.
Powered by Info News For You

Comments
Post a Comment