പണംവെച്ചുള്ള ചീട്ടുകളി; സന്ദേശം ലഭിച്ചയുടനെ പോലീസ് റെയ്ഡ്; പോലീസുകാർക്ക് 9 ലക്ഷം ലോട്ടറിയടിച്ചത് ഇങ്ങനെ
കൊച്ചി: (www.kvartha.com 11.06.2020) ചീട്ടുകളി പിടികൂടിയ പോലീസുകാര്‍ക്ക് ലഭിച്ചത് 9 ലക്ഷം രൂപ. ആലുവക്കാരായ പോലീസുകാരെയാണ് ഭാഗ്യം തുണച്ചത്. 2017 ഒക്ടോബര്‍ 15 നാണ് കേസിനാസ്പതമായ സംഭവം നടന്നത്. ആലുവയിലെ പെരിയാര്‍ ക്ലബ്ലില്‍ ലക്ഷങ്ങള്‍വെച്ചുള്ള ചീട്ടുകളി നടക്കുന്നതായി ആലുവ എസ്പിക്ക് രഹസ്യവിവരം ലഭിക്കുന്നു. ഉടന്‍ തന്നെ ക്ലബ്ലില്‍ പോലീസ് റെയ്ഡ് നടത്തുന്നു.
ക്ലബ്ബിലെത്തിയ പോലീസുകാര്‍ ഞെട്ടിപ്പോകും വിധം ക്ലബ്ബിലെ ടേബിളുകളില്‍ ലക്ഷങ്ങള്‍ നിരത്തിവച്ചിരിക്കുന്നു. സമൂഹത്തിലെ ഉന്നതര്‍ വരെ കളിക്കാനായി എത്തിയിരുന്നു. 33 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 18 ലക്ഷം രൂപ പിടിച്ചെടുത്തു. പ്രതികളെല്ലാം കുറ്റം സമ്മതിക്കുകയും ചെയ്തു. 500 രൂപ പിഴയടച്ച് അവര്‍ ശിക്ഷ ഏറ്റുവാങ്ങി.
എന്നാല്‍ ഗെയിമിംഗ് നിയമപ്രകാരം പിടിച്ചെടുത്ത പണത്തിന്റെ പകുതി കേസ് പിടിച്ച പോലീസുകാര്‍ക്കാണെന്നറിഞ്ഞ പോലീസ് സംഘം അപേക്ഷയുമായി കോടതിയെ സമീപിച്ചു. ഈ അപേക്ഷ പരിഗണിച്ച് പിടിച്ചെടുത്ത പണത്തിന്റെ പകുതി പോലീസുകാര്‍ക്ക് നല്‍കാന്‍ കഴിഞ്ഞ ദിവസം കോടതി ഉത്തരവിട്ടു. റെയ്ഡുമായി ബന്ധപ്പെട്ട 23 പോലീസുകാര്‍ക്കാണ് ഈ പണം ലഭിക്കുന്നത്. ഇവരിപ്പോള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലിചെയ്യുന്നവരാണ്.

Keywords: Kerala, News, Aluva, Police, Case, Raid, Arrest, Fine, Court Order, Gambling, Police officers got half share of money they seized from gamblers.
Powered by Info News For You

Comments
Post a Comment