ജോലി തേടിയെത്തിയവനെ ഭാഗ്യദേവത കടാക്ഷിച്ചു! കേരള ഭാഗ്യക്കുറി കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ അതിഥി തൊഴിലാളിക്ക്

തിരുവനന്തപുരം: (https://ift.tt/3hygTPr) കേരള ഭാഗ്യക്കുറി കാരുണ്യ പ്ലസ് ലോട്ടറിയുടെ കെ - 309 മത് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ലഭിച്ചത് അതിഥി തൊഴിലാളിയായ ടിങ്കു ദാസിന്. ആറ്റിങ്ങല്‍ ഭഗവതി ലോട്ടറി ഏജന്‍സിയില്‍ നിന്ന് ഉള്ളൂരിലെ മഹാദേവ സബ് ഏജന്‍സി വാങ്ങി വിറ്റ പി പി 203169 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് സമ്മാനം.

News, Kerala, Thiruvananthapuram, Lottery, Labours, 80 Lakh lucky for a migrant worker

ഒരേ സീരീസിലെ ആറു ടിക്കറ്റുകളാണ് ടിങ്കു വാങ്ങിയത്. അതിനാല്‍ മറ്റു അഞ്ച് ടിക്കറ്റുകള്‍ക്ക് 8000 രൂപ വീതവും ലഭിക്കും. ടിക്കറ്റുകള്‍ ഇന്ത്യന്‍ ബാങ്കിന്റെ നാലാഞ്ചിറ ബാങ്കില്‍ ഏല്‍പ്പിച്ചു. 15 വര്‍ഷമായി തിരുവനന്തപുരത്തെ കെട്ടിട നിര്‍മ്മാണ തൊഴിലാളിയാണ് അസാം സ്വദേശിയായ ടിങ്കു ദാസ്. ലോക് ഡൗണിന് മുന്‍പ് നാട്ടില്‍പോയി വന്നതിനാലാണ് തൊഴിലില്ലാതായിട്ടും ഇവിടെത്തന്നെ തങ്ങിയത്.
 
Keywords: News, Kerala, Thiruvananthapuram, Lottery, Labours, 80 Lakh lucky for a migrant worker


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?