ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം 80 ലക്ഷം കടന്നു, 24 മണിക്കൂറിനിടയില്‍ 1.23 ലക്ഷം രോഗികള്‍

ന്യൂയോര്‍ക്ക്: (www.kvartha.com 16/06/2020)  ലോകത്താകെ കോവിഡ്  രോഗികളുടെ എണ്ണം 80,05,294 ആയി ഉയര്‍ന്നു. പുതിയതായി 1.23 ലക്ഷം പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ 214 രാജ്യങ്ങളിലായി 81.07 ലക്ഷം പേരിലാണ് കൊവിഡ് കണ്ടെത്തിയത്.

ഏറ്റവും കൂടുതല്‍ രോഗികളുള്ള അമേരിക്കയില്‍ 21,11,622 പേര്‍ക്കാണ് കോവിഡ്  സ്ഥിരീകരിച്ചത്. തൊട്ടുപിന്നിലുള്ള ബ്രസീലില്‍  8,88,271 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. റഷ്യയില്‍ 5,36,484 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.  നാലാ സ്ഥാനത്തുള്ള ഇന്ത്യയില്‍ 3,32,424 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡ് മരണത്തിലും അമേരിക്ക തന്നെയാണ് മുന്നില്‍. 1,16,114 പേരാണ് കോവിഡ്  ബാധിച്ച് മരിച്ചത്. ബ്രസീലില്‍ 43,959 പേരും. യു.കെയില്‍ 41,821 മരണങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു. ഇറ്റലിയില്‍ 34,371 പേരും ഫ്രാന്‍സില്‍ 29,439 പേരും കോവിഡ്  ബാധിച്ച് മരിച്ചു.


 Keywords: World, America, News, COVID-19, Brazil, Russia, India, corona, Death, cases, Coronavirus cases exceed 8 million worldwide


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?