കോവിഡ് ബാധിതനായ 70കാരന്റെ 62 ദിവസത്തെ ആശുപത്രിവാസത്തിന്റെ ബില്ല് 8കോടി; ഓരോന്നിന് ചെലവായ തുകയും അക്കമിട്ട് നിരത്തിയ 181 പേജുള്ള ബില്ലുകണ്ട് ഞെട്ടി കുടുംബാംഗങ്ങള്‍
വാഷിങ്ടണ്‍: (www.kvartha.com 14.06.2020) കോവിഡ് ബാധിതനായ 70കാരന്റെ 62 ദിവസത്തെ ആശുപത്രിവാസത്തിന്റെ ബില്ല് എട്ടുകോടി. ഓരോന്നിന് ചെലവായ തുകയും അക്കമിട്ട് നിരത്തിയ 181 പേജുള്ള ബില്ലുകണ്ട് ഞെട്ടല്‍ മാറാതെ കുടുംബാംഗങ്ങള്‍. മൈക്കല്‍ ഫ്ളോര്‍ എന്ന വയോധികനാണ് കോവിഡ് ചികിത്സ കഴിഞ്ഞിറങ്ങുമ്പോള്‍ ഇത്രയധികം ആശുപത്രി ബില്‍ ലഭിച്ചത്. ദി സീറ്റില്‍ ടൈംസ് ശനിയാഴ്ചയാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
കോവിഡ്-19 ബാധിച്ച് മരണാസന്നനാവുകയും രോഗം ഭേദമായി ജീവിതത്തിലേക്ക് മടങ്ങുകയും ചെയ്ത ഇദ്ദേഹത്തിന് 1.1 മില്യണ്‍ ഡോളര്‍ ബില്‍ത്തുകയാണ് ആശുപത്രിയില്‍ നിന്നും ലഭിച്ചത് (ഏകദേശം 8,35,52,700 രൂപ). എന്നാല്‍ ആശുപത്രി ബില്‍ ലഭിച്ചതോടെ ഫ്ളോറും കുടുംബാംഗങ്ങളും ഒന്ന് ഞെട്ടി. 181 പേജുള്ള ബില്ലാണ് ഫ്ളോറിന് ലഭിച്ചത്, ആകെ തുക $1,122,501.04. തീവ്രപരിചരണ മുറിയ്ക്ക് ദിവസേന 9,736 ഡോളറാണ് വാടക. 29 ദിവസത്തെ വെന്റിലേറ്റര്‍ വാടക 82,000 ഡോളര്‍, 42 ദിവസത്തേക്ക് മുറി അണുവിമുക്തമാക്കുന്നതിന് 4,09,000 ഡോളര്‍, രണ്ട് ദിവസം ഗുരുതരാവസ്ഥയിലായതിന്റെ ചികിത്സയ്ക്ക് 1,00,000 ഡോളര്‍. ഇങ്ങനെയാണ് ബില്ലില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
മാര്‍ച്ച് നാലിനാണ് യുഎസിലെ വടക്കുപടിഞ്ഞാറന്‍ നഗരത്തിലെ ആശുപത്രിയില്‍ മൈക്കല്‍ ഫ്ളോറിനെ കോവിഡിനെ തുടര്‍ന്ന് പ്രവേശിപ്പിച്ചത്. 62 ദിവസത്തോളം അദ്ദേഹം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞു. ചികിത്സയുടെ ഒരു ഘട്ടത്തില്‍ മരണാസന്നനായതിനെ തുടര്‍ന്ന് കുടുംബാംഗങ്ങളെ ഫോണില്‍ വിളിച്ച് അവസാനമായി സംസാരിക്കാനും നഴ്സുമാര്‍ അവസരമൊരുക്കിയിരുന്നു. എന്നാല്‍ രോഗം ഭേദമായതിനെ തുടര്‍ന്ന് മെയ് അഞ്ചിന് ഫ്ളോറിനെ ഡിസ്ചാര്‍ജ് ചെയ്തു.
മുതിര്‍ന്ന പൗരന്മാര്‍ക്ക് ഗവണ്‍മെന്റ് നല്‍കി വരുന്ന ഇന്‍ഷുറന്‍സ് പരിരക്ഷ ഫ്ളോറിന് ലഭിക്കുമെന്നതിനാല്‍ സ്വന്തം കയ്യില്‍ നിന്ന് ഇത്രയും തുക നല്‍കേണ്ടി വരില്ല. എന്നാല്‍ ആരോഗ്യപരിപാലനത്തിന് ലോകത്ത് ഏറ്റവുമധികം ചെലവ് വരുന്ന രാജ്യത്ത് തന്നെ പോലെയുള്ളവരുടെ ചികിത്സാചെലവിന്റെ ഭാരം നികുതി നല്‍കുന്നവരില്‍ അടിച്ചേല്‍പിക്കപ്പെടുമെന്ന ആശങ്ക ഫ്ളോര്‍ പ്രകടിപ്പിച്ചു.
കൊറോണവ്യാപനത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി കോവിഡ് ചികിത്സയെ ബാധിക്കാതിരിക്കാന്‍ ആശുപത്രികള്‍ക്കും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കുമായി 100 മില്യണ്‍ ഡോളറാണ് യുഎസ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്.
Keywords: US Covid-19 survivor receives $1.1 million hospital bill, Washington, News, Health, Health & Fitness, Patient, Hospital, Treatment, Family, America, World.

Powered by Info News For You

Comments
Post a Comment