കൊല്ലത്തെ 6-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ ദുരൂഹത; എന്ത് കാരണമുണ്ടായാലും കുട്ടി ഒറ്റയ്ക്ക് ഇങ്ങനെ ചെയ്യില്ലെന്ന് കുടുംബം; സംഭവത്തില്‍ പ്രദേശത്തെ കഞ്ചാവ് മാഫിയക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതായി മുത്തശ്ശന്‍

കൊല്ലം: (www.kvartha.com 13.06.2020) കൊല്ലം പ്രാക്കുളത്ത് ആറാം ക്ലാസ് വിദ്യാര്‍ഥിനിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത്. പെണ്‍കുട്ടി ഒരിക്കലും അങ്ങനെ ചെയ്യില്ലെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും മാതാവ് അടക്കമുള്ള കുടുംബം ആവശ്യപ്പെട്ടു. അതേസമയം സംഭവത്തില്‍ പ്രദേശത്തെ കഞ്ചാവ് മാഫിയക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതായി കുട്ടിയുടെ മുത്തശ്ശനും ആരോപിക്കുന്നു.

വെള്ളിയാഴ്ച വൈകിട്ടാണ് ആറാം ക്ലാസ് വിദ്യാര്‍ഥിനിയായ അമീനയെ വീട്ടിനുള്ളില്‍ തൂങ്ങിയനിലയില്‍ കണ്ടെത്തിയത്. തൊട്ടുമുമ്പു വരെ വീടിന് പുറത്ത് മാതാവിനെ ജോലിയില്‍ സഹായിക്കുകയായിരുന്നു അമീന. ഇതിനിടെ വീട്ടില്‍ പോയി പ്രാര്‍ഥന നടത്താന്‍ മാതാവ് ആവശ്യപ്പെട്ടതനുസരിച്ച് വീട്ടിലേക്ക് പോയതായിരുന്നു അമീന.
 Class six student commits suicide in Kollam Prakkulam; Family doubts mystery, Kollam, Local-News, News, Student, Suicide, Police, Family, Allegation, Kerala.


അല്പ സമയത്തിന് ശേഷം മാതാവ് അനീഷ വീട്ടില്‍ തിരികെ എത്തിയപ്പോഴാണ് കുട്ടിയെ തൂങ്ങിയനിലയില്‍ കണ്ടത്. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അതേസമയം, എന്ത് കാരണമുണ്ടായാലും കുട്ടി ഒറ്റയ്ക്ക് ഇങ്ങനെ ചെയ്യില്ലെന്ന് മാതാവ് അനീഷ പറയുന്നു.

തകരഷീറ്റ് കൊണ്ട് മറച്ച വീട്ടിലാണ് മാതാപിതാക്കളും മൂന്ന് കുട്ടികളും അടക്കമുള്ള കുടുംബം താമസിക്കുന്നത്. കുടുംബത്തിലെ മൂത്ത കുട്ടിയാണ് അമീന. അതിനിടെ, ഓണ്‍ലൈന്‍ പഠനസൗകര്യം ഇല്ലാത്തതിനാലാണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന അഭ്യൂഹം ഉയര്‍ന്നിരുന്നു. എന്നാല്‍ കഴിഞ്ഞദിവസവും സമീപത്തെ ലൈബ്രറിയിലെത്തി അമീന ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുത്തിരുന്നു.

സംഭവത്തില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ എന്നാണ് പൊലീസിന്റെ പ്രതികരണം. കുട്ടിയുടെ പുസ്തകത്തില്‍നിന്ന് ലഭിച്ച ആത്മഹത്യാക്കുറിപ്പ് വിശദമായി പരിശോധിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.

Keywords: Class six student commits suicide in Kollam Prakkulam; Family doubts mystery, Kollam, Local-News, News, Student, Suicide, Police, Family, Allegation, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?