വിശപ്പായിരുന്നു അവനെ കള്ളനാക്കിയത്; ഭക്ഷണത്തിനായി 600 രൂപ മോഷ്ടിച്ച് ജയിലിലായ പതിനെട്ടുകാരന്‍ ജാമ്യത്തിലിറങ്ങി, പുത്തന്‍ കുപ്പായവും പാന്റും വാങ്ങി നല്‍കി പോക്കറ്റില്‍ ഒരു അഞ്ഞൂറിന്റെ നോട്ടും തിരുകി കയറ്റി ജന്മനാട്ടിലേക്ക് യാത്രയാക്കി ജയില്‍ സൂപ്രണ്ട് ജനാര്‍ദ്ദനന്‍

കണ്ണൂര്‍: (https://ift.tt/313qQ1d) കൊറോണയും ലോക്ഡൗണും പണിയില്ലാതാക്കിയപ്പോള്‍ വിശന്ന് വലഞ്ഞ് 600 രൂപ മോഷ്ടിച്ച് ജയിലിലായ യുവാവിന് ഒടുവില്‍ മോചനം. ജയിലില്‍ നിന്നിറങ്ങുന്ന അജയ് ബാബുവിനെ കാത്തിരുന്നത് പൊലീസുകാരാണ്. ജാമ്യത്തിലിറക്കാന്‍ പോലും ആരും വരാതിരുന്ന അജയ് ബാബുവിന് ഒടുവില്‍ ജയില്‍ വകുപ്പ് തന്നെയാണ് തുണയായത്. പുതിയ കുപ്പായവും പാന്റും വാങ്ങി നല്‍കി പോക്കറ്റില്‍ ഒരു അഞ്ഞൂറിന്റെ നോട്ടും തിരുകി കയറ്റി ജയില്‍ സൂപ്രണ്ട് ജനാര്‍ദ്ദനന്‍. കൊവിഡ് ആശങ്കയില്‍ നാട്ടിലേക്ക് പോകുന്ന അതിഥി തൊഴിലാളികള്‍ക്കൊപ്പം പതിനെട്ടുകാരന്‍ മടങ്ങി.

News, Kerala, Kannur, Jail, Bail, Youth, Police Men, Help, Home, Train, Theft, Youth jailed for theft of 600 rupees granted bail

നാല് മാസം മുമ്പ് ഹോട്ടല്‍ ജോലിക്കായി ഉത്തര്‍പ്രദേശില്‍ നിന്ന് കൂട്ടുകാരുമൊത്ത് കാസര്‍കോട് എത്തിയതായിരുന്നു അജയ് ബാബു. ലോക്ഡൗണില്‍ ജോലി പോയതോടെ പട്ടിണിയിലായി. വിശന്നപ്പോള്‍ ഭക്ഷണം വാങ്ങാന്‍ വേണ്ടിയാണ് അജയ് ബാബു അറുനൂറ് രൂപ മോഷ്ടിച്ചത്. കളവ് പിടിക്കപ്പെട്ട് ജയിലിലുമായി. പൊലീസ് പിടിച്ച് ജയിലില്‍ കൊണ്ടിട്ടപ്പോള്‍ അജയ് ബാബുവിന് അമ്മയെ ഓര്‍മ്മവന്നു. അമ്മയെ കാണാന്‍ ജയില്‍ ചാടി പിടിയിലായി.

ഇതോടെ ജയില്‍ ഉദ്യോഗസ്ഥര്‍ ഹമര്‍പൂര്‍ പൊലീസിനെ വിളിച്ച് അജയ് ബാബുവിന്റെ കുടുംബക്കാരെ കണ്ടെത്തി. ജാമ്യത്തുക 25000 തരപ്പെടുത്തി. ഇത് കെട്ടിവച്ച അജയ് ബാബുവിനെ പുറത്തിറക്കുകയായിരുന്നു.

Keywords: News, Kerala, Kannur, Jail, Bail, Youth, Police Men, Help, Home, Train, Theft, Youth jailed for theft of 600 rupees granted bail


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?