ബംഗളൂരുവില്‍ കൊവിഡ് ചികിത്സയിലായിരുന്ന 60 കാരി തൂങ്ങി മരിച്ച നിലയില്‍
ബംഗളൂരു: (https://ift.tt/2BeVrhQ) ബംഗളൂരുവില്‍ കൊവിഡ് ചികിത്സയിലിരിക്കെ രോഗി ആത്മഹത്യ ചെയ്തു. കെസി ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന 60 വയസുകാരിയാണ് തൂങ്ങി മരിച്ചത്. മകള്‍ക്കും പേരക്കുഞ്ഞിനും ഒപ്പം ജൂണ്‍ 18നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അതേസമയം ബംഗളുരുവില്‍ മാത്രം കഴിഞ്ഞ ദിവസം 113 പേര്‍ക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ബംഗളൂരു നഗരത്തിലടക്കം കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ കര്‍ണാടകത്തില്‍ മുഖ്യമന്ത്രി വിളിച്ച സര്‍വ്വകക്ഷിയോഗം യോഗം വെള്ളിയാഴ്ച നടക്കും. കൂടുതല്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതടക്കമുള്ള കാര്യങ്ങള്‍ യോഗം ചര്‍ച്ചചെയ്യും. പത്താം ക്ളാസ് പരീക്ഷയടക്കം നടക്കുന്ന സാഹചര്യത്തില്‍ സമ്പൂര്‍ണ ലോക് ഡൗണ്‍ പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി യെദ്യൂരപ്പ പറഞ്ഞിരുന്നു. പക്ഷെ കൂടുതല്‍ മേഖലകള്‍ കണ്ടെയിന്‍ ചെയ്യാനാണ് സാധ്യത.
Keywords: News, National, India, Bangalore, Death, Suicide, Obscene, Diseased, Hospital, Covid patient committed to suicide in Bengaluru hospitalഅതേസമയം ബംഗളുരുവില്‍ മാത്രം കഴിഞ്ഞ ദിവസം 113 പേര്‍ക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ബംഗളൂരു നഗരത്തിലടക്കം കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ കര്‍ണാടകത്തില്‍ മുഖ്യമന്ത്രി വിളിച്ച സര്‍വ്വകക്ഷിയോഗം യോഗം വെള്ളിയാഴ്ച നടക്കും. കൂടുതല്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതടക്കമുള്ള കാര്യങ്ങള്‍ യോഗം ചര്‍ച്ചചെയ്യും. പത്താം ക്ളാസ് പരീക്ഷയടക്കം നടക്കുന്ന സാഹചര്യത്തില്‍ സമ്പൂര്‍ണ ലോക് ഡൗണ്‍ പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി യെദ്യൂരപ്പ പറഞ്ഞിരുന്നു. പക്ഷെ കൂടുതല്‍ മേഖലകള്‍ കണ്ടെയിന്‍ ചെയ്യാനാണ് സാധ്യത.
Powered by Info News For You

Comments
Post a Comment