മീന്‍ പിടിക്കാനായി കൊണ്ടുവന്ന ജലാറ്റിന്‍ സ്റ്റിക് ഭക്ഷണമാണെന്ന് കരുതി കടിച്ചു; സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് 6വയസുകാരന് ദാരുണാന്ത്യം; സംഭവം രഹസ്യമാക്കി വച്ച കുടുംബം മൃതദേഹം അപ്പോള്‍ തന്നെ സംസ്‌ക്കരിച്ചു; ഇളയച്ഛനടക്കം 3പേര്‍ അറസ്റ്റില്‍; പിതാവും ബന്ധുവും ഒളിവില്‍

തിരുച്ചിറപ്പള്ളി: (www.kvartha.com 11.06.2020) മീന്‍ പിടിക്കാനായി കൊണ്ടുവന്ന ജലാറ്റിന്‍ സ്റ്റിക് ഭക്ഷണമാണെന്ന് കരുതി കടിച്ച ആറുവയസുകാരന്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് മരിച്ചു. സംഭവത്തില്‍ കുട്ടിയുടെ ഇളയച്ഛനടക്കം മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പിതാവും ബന്ധുവും ഒളിവില്‍ പോയി. തമിഴ്നാട് തൊട്ടിയം അളകറായി സ്വദേശി ഭൂപതിയുടെ മകന്‍ വിഷ്ണുദേവാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയായിരുന്നു ദാരുണമായ സംഭവം നടന്നത്.

പിതാവിന്റെ സഹോദരന്‍ ഗംഗാധരന്റെ വീട്ടിലെത്തിയ വിഷ്ണു ദേവ് അവിടെ ഉണ്ടായിരുന്ന ജെലാറ്റിന്‍ സ്റ്റിക്ക് പലഹാരമാണെന്ന് കരുതി കടിച്ചതോടെയാണ് പൊട്ടിത്തെറിച്ചത്. തുടര്‍ന്ന് വായിലും മുഖത്തും മാരകമായി പരിക്കേറ്റ കുട്ടി അപ്പോള്‍ തന്നെ മരിച്ചു. കുട്ടിക്ക് യാതൊരുവിധ വൈദ്യ സഹായവും നല്‍കിയില്ലെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.

6-year-old boy dies after biting into explosive mistaking it for food in Tamil Nadu village, News, Local-News, Dead, Dead Body, Child, Arrested, Police, Case, Probe, National

സംഭവം രഹസ്യമാക്കിവെച്ച കുടുംബം അന്ന് രാത്രി തന്നെ മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു. സ്‌ഫോടകവസ്തുക്കള്‍ മൂലമുണ്ടായ മരണത്തിന്റെ ഭവിഷ്യത്തുകളെ ഭയന്നാണ് ഭൂപ്പതിയും സുഹൃത്തുക്കളും വിവരം പൊലീസില്‍ അറിയിക്കാതെ അന്നു രാത്രി തന്നെ കുട്ടിയുടെ സംസ്‌ക്കാര ചടങ്ങുകള്‍ നടത്തിയത്.

എന്നാല്‍ മുസിരി ഡിവൈഎസ്പി കെ കെ സെന്തില്‍കുമാറിന് സംഭവത്തെക്കുറിച്ച് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിനുപിന്നാലെ നടത്തിയ അന്വേഷണത്തിലാണ് മരണകാരണം വ്യക്തമായത്.

ഭൂപതിയുടെ സഹോദരന്‍ ഗംഗാധരന്‍ മീന്‍ പിടിക്കാനായി കൊണ്ടുവന്ന ജെലാറ്റിന്‍ സ്റ്റിക്കാണ് കുട്ടി അബദ്ധത്തില്‍ കടിച്ചതെന്ന് പൊലീസ് പറഞ്ഞു. സമീപത്തെ ക്വാറി മാനേജറില്‍നിന്ന് രണ്ട് സ്റ്റിക്കുകളാണ് ഇയാള്‍ വാങ്ങിയത്. ഇതില്‍ ബാക്കിവന്നത് വീട്ടില്‍ സൂക്ഷിച്ചിരുന്നു. ഇതാണ് ഭക്ഷണസാധനമാണെന്ന് തെറ്റിദ്ധരിച്ച് ആറ് വയസ്സുകാരന്‍ കടിച്ചുനോക്കിയത്. കടിച്ചയുടന്‍ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു.

സംഭവത്തില്‍ ഗംഗാധരന്‍ അടക്കം മൂന്ന് പേരെയാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. കേസിലെ മറ്റ് പ്രതികളായ കുട്ടിയുടെ പിതാവ് ഭൂപതിയും ബന്ധുവായ തമിഴരസനും ഒളിവിലാണ്. ഇവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലീസ് പറഞ്ഞു.

Keywords: 6-year-old boy dies after biting into explosive mistaking it for food in Tamil Nadu village, News, Local-News, Dead, Dead Body, Child, Arrested, Police, Case, Probe, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?