5 ഏക്കറില്‍ നെല്‍കൃഷിയിറക്കി യു ഡി എഫ് പ്രവര്‍ത്തകരുടെ മാതൃക; മണ്ണിനെ മറക്കുന്ന സമൂഹത്തിന് മാതൃകയാണ് യു ഡി എഫ് പ്രവര്‍ത്തകരെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി

പള്ളിക്കര: (https://ift.tt/3eGuGBD) കൃഷിഭൂമി നികത്തി കോണ്‍ക്രീറ്റ് സമുച്ചയങ്ങള്‍ നിര്‍മ്മിക്കാനുള്ള വെമ്പലില്‍ സ്വന്തം നില നില്‍പ്പ് പോലും മറന്ന സമൂഹത്തില്‍ അവനവന്റെ അന്നത്തിന് വഴി കണ്ടെത്താന്‍ മണ്ണിലും ചേറിലും, ചളിയിലേയ്ക്കും ഇറങ്ങാന്‍ തയ്യാറായ പൂച്ചക്കാട്ടെ യു ഡി എഫ് പ്രവര്‍ത്തകര്‍ മാതൃകയെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി പറഞ്ഞു. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പള്ളിക്കര പഞ്ചായത്തിലെ പൂച്ചക്കാട് 17-ാം വാര്‍ഡിലെ യു ഡി എഫ് പ്രവര്‍ത്തകര്‍ പച്ചപ്പ് കാര്‍ഷിക കൂട്ടായ്മ രൂപീകരിച്ച് 5 ഏക്കര്‍ തരിശുഭൂമിയില്‍ നെല്‍കൃഷി ചെയ്യുന്നതിന്റെ ഭാഗമായി നാട്ടിനടീല്‍ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചേറില്‍ ഇറങ്ങി എം പി നാട്ടി നട്ടത് ഗ്രാമവാസികള്‍ക്ക് ഉത്സവമായി മാറി.
പാടങ്ങള്‍ മണ്ണിട്ടു നികത്തുന്നതുകൊണ്ടാണ് കൃഷി ഇറക്കുന്നതില്‍ നിന്നും പലരും പിറകോട്ട് പോയതെന്ന് രാജ് മോഹന്‍ ഉണ്ണിത്താന്‍ കൂട്ടി ചേര്‍ത്തു.

യു ഡി എഫ് പള്ളിക്കര പഞ്ചായത്ത് കണ്‍വീനര്‍ സുകുമാരന്‍ പൂച്ചക്കാട് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷാനവാസ് പാദൂര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അസുറാബി റാഷിദ്, പഞ്ചായത്ത് മെമ്പര്‍ എം.സുന്ദരന്‍ കുറിച്ചിക്കുന്ന്, കൃഷി ഓഫീസര്‍ പി വേണുഗോപാലന്‍, സത്യന്‍ പൂച്ചക്കാട്, എം.പി.എം.ഷാഫി,  സോളാര്‍ കുഞ്ഞഹമ്മദ് ഹാജി, പി.കെ. മാധവി,റാഷിദ് കല്ലിങ്കാല്‍, മുഹാജിര്‍ കെ.എസ്, സി.എച്ച് രാഘവന്‍, ബി.എച്ച്.അഹമ്മദ്, കൃഷി അസിസ്റ്റന്റ്മാരായ എം ഭാസ്‌ക്കരന്‍, മധു എന്നിവര്‍ സംസാരിച്ചു.
Kasaragod, Kerala, News, UDF, Farming, Pallikara, UDF activists farming in 5 acres

നാട്ടിനടീലിന് എം കുഞ്ഞിരാമന്‍, ഗഫൂര്‍ ഹാജി, പി കെ പവിത്രന്‍, മജീദ് മെഡിക്കല്‍, എം സി ഫൈസല്‍, കുഞ്ഞഹ് മദ് പൂച്ചക്കാട്, അബ്ദുല്ല കുഞ്ഞി ജര്‍മ്മന്‍, റാഷിദ് ഉമ്മര്‍ഹാജി, പി കെ സുമലത തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ചടങ്ങില്‍ പഴയ കാല കര്‍ഷകരായ സോളാര്‍ കുഞ്ഞഹ് മദ് ഹാജി, കുത്തറക്കാല്‍ കുഞ്ഞിരാമന്‍, തായല്‍ കുഞ്ഞബ്ദുല്ല തുടങ്ങിയവരെ ആദരിച്ചു.


Keywords: Kasaragod, Kerala, News, UDF, Farming, Pallikara, UDF activists farming in 5 acres


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?