റിലയന്‍സിനെ കടരഹിത കമ്പനിയാക്കി മാറ്റുമെന്ന മുകേഷ് അംബാനിയുടെ പ്രഖ്യാപനം യാഥാര്‍ത്ഥ്യമാകുന്നു; ലോകമാകെ കോവിഡ് വ്യാപനത്തിന്റെ പിടിയിലമര്‍ന്ന് ദുരിതം അനുഭവിക്കുമ്പോള്‍ 58 ദിവസംകൊണ്ട് റിലയന്‍സ് ഇന്‍ഡസ്ട്രീസ് സമാഹരിച്ചത് 1,68,818 കോടി രൂപ
മുംബൈ: (www.kvartha.com 19.06.2020) റിലയന്‍സിനെ കടരഹിത കമ്പനിയാക്കി മാറ്റുമെന്ന ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ പ്രഖ്യാപനം യാഥാര്‍ത്ഥ്യമാകുന്നു. ലോകമാകെ കോവിഡ് വ്യാപനത്തിന്റെ പിടിയിലമര്‍ന്ന് ദുരിതം അനുഭവിക്കുമ്പോള്‍ വെറും 58 ദിവസംകൊണ്ട് റിലയന്‍സ് ഇന്‍ഡസ്ട്രീസ് സമാഹരിച്ചത് 1,68,818 കോടി രൂപ.
2021 മാര്‍ച്ച് 31ഓടെ റിലയന്‍സിനെ കടരഹിത കമ്പനിയാക്കിമാറ്റുമെന്നായിരുന്നു ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ പ്രഖ്യാപനം. 2020 ഏപ്രില്‍ 22നാണ് പ്രഖ്യാപനം യാഥാര്‍ത്ഥ്യമാക്കാനുള്ള അംബനിയുടെ തേരോട്ടം തുടങ്ങിയത്. റിലയന്‍സില്‍ നിക്ഷേപിക്കാനായി ആഗോള ഭീമമന്മാര്‍ വരിവരിയായി നില്‍ക്കുന്നതാണ് പിന്നീട് കണ്ടത്.
രാജ്യത്തിന്റെ കോര്‍പ്പറേറ്റ് ചരിത്രത്തിലാദ്യമായാണ് വിദേശനിക്ഷേപക സ്ഥാപനങ്ങളില്‍ നിന്നുള്‍പ്പടെ ചുരുങ്ങിയ കാലയളവില്‍ ഒരുകമ്പനി ഇത്രയും നിക്ഷേപം സമാഹരിക്കുന്നത്. ജിയോ പ്ലാറ്റ്ഫോം വഴി വിദേശ നിക്ഷേപ സ്ഥാപനങ്ങളില്‍നിന്ന് 1,15,693.95 കോടി രൂപയും അവകാശ ഓഹരി വിഴി 53,124.20 കോടി രൂപയുമാണ് ഈ കാലയളവില്‍ സമാഹരിക്കാന്‍ കമ്പനിക്കായത്.
2020 മാര്‍ച്ച് 31ലെ കണക്കുപ്രകാരം റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ കടം 1,61,035 കോടി രൂപയാണ്. ഇതുവരെയെത്തിയ നിക്ഷേപങ്ങളുടെ കണക്കുനോക്കിയാല്‍ ഇതോടെ കമ്പനി കടത്തില്‍നിന്നു പൂര്‍ണമായി വിമുക്തമായതായികാണാം.
ഫേസ്ബുക്ക്, സില്‍വര്‍ലേയ്ക്ക്, വിസ്റ്റ ഇക്വിറ്റി, ജനറല്‍ അറ്റ്ലാന്റിക്, കെകെആര്‍, മുബാദല, എഡിഐഎ, ടിപിജി, എല്‍ കാറ്റര്‍ട്ടണ്‍, പിഐഎഫ് എന്നീ കമ്പനികളില്‍ നിന്നായി ജിയോ പ്ലാറ്റ്ഫോം 1,15,693.95 കോടി രൂപയാണ് സമാഹരിച്ചത്.
തന്റെ പ്രഖ്യാപനം യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള മുകേഷ് അംബാനിയുടെ റോഡ്മാപ് നേരത്തെതന്നെ വ്യക്തമായിരുന്നു. ടെലികോം ഡിജിറ്റല്‍ മേഖലയെ വേര്‍തിരിച്ച് പുതിയ കമ്പനിയാക്കുകയാണ് ആദ്യം ചെയ്തത്. വിവിധ ആപ്പുകള്‍, നിര്‍മിത ബുദ്ധി, ക്ലൗഡ് സംരംഭം തുടങ്ങിയവ ഉള്‍പ്പെടുത്തി ജിയോ പ്ലാറ്റ്ഫോം അതിനായി രൂപീകരിച്ചു. ടെലികോം, ബ്രോഡ്ബാന്‍ഡ് ബിസിനസുകള്‍ ഉള്‍പ്പടെയുള്ളവ ഇതിന് കീഴിലാണ്.
ജിയോമാര്‍ട്ട് മുംബൈയില്‍ തുടങ്ങി രാജ്യമൊട്ടാകെ ദിവസങ്ങള്‍ക്കുള്ളിലാണ് പ്രവര്‍ത്തനം വ്യാപിപ്പിച്ചത്. രാജ്യത്തൊട്ടാകെയുള്ള ചെറുകിട കച്ചവടക്കാരെ ഉള്‍പ്പെടുത്തിയുള്ള സംരംഭത്തിനാണ് ജിയോമാര്‍ട്ട് തുടക്കമിട്ടത്.
ഫോര്‍ച്യൂണ്‍ ഗ്ലോബല്‍ 500 കമ്പനികളുടെ പട്ടികയില്‍(വരുമാനത്തിന്റെയും അറ്റാദായത്തിന്റെയും അടിസ്ഥാനത്തില്‍)106-ാമെത്ത സ്ഥാനമാണ് കമ്പനിക്ക് നിലവിലുള്ളത്. ഫോബ്സിന്റെ പട്ടികയില്‍ ആഗോളതലത്തില്‍ 71-ാമത്തെസ്ഥാനവും, ഇന്ത്യയില്‍ ഒന്നാമത്തെയും.
രാജ്യത്തെതന്നെ ഏറ്റവുംവലിയ സ്വകാര്യ സ്ഥാപനമായ റിലയന്‍സിന്റെ 2020 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തികവര്‍ഷത്തെ അറ്റാദായം 39,880 കോടി രൂപ(5.3 ബില്യണ്‍ ഡോളര്‍) ആണ്.

Keywords: Mukesh Ambani makes Reliance net debt-free ahead of its March 2021 target, Mumbai, News, Business, Business Man, Mukesh Ambani, Investment, National.
Powered by Info News For You

Comments
Post a Comment