സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അഭയകേന്ദ്രത്തിലെ 57 പെണ്‍കുട്ടികള്‍ക്ക് കോവിഡ്; പ്രായപൂര്‍ത്തിയാകാത്ത അഞ്ച് ഗര്‍ഭിണികള്‍, ഒരാള്‍ എച്ച് ഐ വി പോസിറ്റീവ്


ലഖ്‌നൗ: (https://ift.tt/2Z0yZ3U) സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അഭയകേന്ദ്രത്തിലെ 57 പെണ്‍കുട്ടികള്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കൂടാതെ വൈറസ്ബാധ സ്ഥിരീകരിച്ച അഞ്ച് ഗര്‍ഭിണികളില്‍ രണ്ട് പേര്‍ പ്രായപൂര്‍ത്തിയാവാത്തവരും ഗര്‍ഭിണികളില്‍ ഒരാള്‍ എച്ച് ഐ വി പോസിറ്റീവുമാണ്. ഉത്തര്‍പ്രദേശില്‍ സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അഭയകേന്ദ്രത്തിലാണ് സംഭവം. 57 പെണ്‍കുട്ടികളേയും ആശുപത്രിയിലേക്ക് മാറ്റി.

News, National, India, Lucknow, Uttar Pradesh, COVID-19, Pregnant Woman, HIV Positive, hospital, 57 Girls at government run home in Kanpur test positive for Covid-19

സ്ഥാപനത്തിലെ ജീവനക്കാരേയും മറ്റു പെണ്‍കുട്ടികളേയും ക്വാറന്റീന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റുകയും സ്ഥാപനം താത്ക്കാലികമായി അടച്ചുപൂട്ടുകയും ചെയ്തു.

ഒരാഴ്ച മുമ്പ് അഭയകേന്ദ്രത്തിലെ ഒരു യുവതിയ്ക്ക് രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് കൂടുതല്‍ പേര്‍ക്ക് പരിശോധന നടത്തിയത്. ജൂണ്‍ 18 ന് 33 പേര്‍ക്കും അടുത്ത് രണ്ട് ദിവസങ്ങളായി എട്ട് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ആശുപത്രിയില്‍ നിന്നായിരിക്കാം കേന്ദ്രത്തിലെ പെണ്‍കുട്ടികള്‍ക്ക് കോവിഡ് പകര്‍ന്നതെന്ന് സംസ്ഥാന വനിതാകമ്മിഷന്‍ അംഗം പൂനം കപൂര്‍ പറഞ്ഞു.

ആഗ്ര, എട്ടാ, കനൗജ്, ഫിറോസാബാദ്, കാണ്‍പുര്‍ എന്നിവടങ്ങളിലെ ശിശുക്ഷേമസമിതികളില്‍ നിന്നെത്തിയതാണ് അഞ്ച് പെണ്‍കുട്ടികളെന്നും സ്ഥാപനത്തിലെത്തുന്നതിന് മുമ്പ് തന്നെ ഇവര്‍ ഗര്‍ഭിണികളായിരുന്നുവെന്നും കാണ്‍പുര്‍ ജില്ലാ മജിസ്‌ട്രേറ്റ് ബ്രഹ്മദേവ് തിവാരി വ്യക്തമാക്കി.

കാണ്‍പുര്‍ ശിശുക്ഷേമസമിതി എത്തിച്ച രണ്ട് ഗര്‍ഭിണികളായ പെണ്‍കുട്ടികള്‍ കൂടി കേന്ദ്രത്തിലുണ്ടെന്നും എന്നാല്‍ ഇവര്‍ക്ക് കോവിഡ് ബാധയില്ലെന്ന് പരിശോധനയില്‍ തെളിഞ്ഞതായും ബ്രഹ്മദേവ് തിവാരി അറിയിച്ചു. രണ്ട് പെണ്‍കുട്ടികള്‍ക്ക് കോവിഡ് പരിശോധനക്കിടെയാണ് ഗര്‍ഭം സ്ഥിരീകരിച്ചതെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു.

Keywords: News, National, India, Lucknow, Uttar Pradesh, COVID-19, Pregnant Woman, HIV Positive, hospital, 57 Girls at government run home in Kanpur test positive for Covid-19


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?