നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തത് 5,09,196 പേര്‍: നാടണയാന്‍ ബാക്കിയുള്ളത് 3,89,013 പ്രവാസികള്‍


കേരളം (www.evisionnews.co): വന്ദേഭാരത് മിഷന്‍, ചാര്‍ട്ടേഡ് വിമാനങ്ങള്‍ എന്നിവയിലൂടെ വിവിധ രാജ്യങ്ങളില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തിയത് 1,20,183പേര്‍. 5,09,196 പ്രവാസികളാണ് തിരിച്ചുവരവിനായി നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തതട്ടുള്ളത്. 702 സര്‍വീസുകളാണ് പ്രവാസികളെ നാട്ടിലെത്തിക്കാന്‍ ഇതുവരെ നടത്തിയിട്ടുള്ളത്.

യുഎഇയില്‍ നിന്ന് 2,35,498 പേരും സൗദിയില്‍ നിന്ന് 84,940 പേരും ഖത്തര്‍, ബഹ്‌റിന്‍, ഒമാന്‍, കുവൈറ്റ് എന്നിവിടങ്ങളില്‍ നിന്ന് യഥാക്രമം 54,079, 17,389, 34,031, 34,513 പേരുമാണ് തിരിച്ചുവരവിനായി നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മറ്റ് രാജ്യങ്ങളില്‍ നിന്ന് 66,135 പേരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ജൂണ്‍ 26ന് പുലര്‍ച്ചെവരെ എത്തിയത് 648 വിമാനങ്ങളാണ്. ഏറ്റവും കൂടുതല്‍ വിമാനങ്ങള്‍ ജൂണ്‍ 25മുതല്‍ 30വരെയുള്ള ദിവസങ്ങളിലാണ് ഷെഡ്യൂള്‍ ചെയ്തത്. യു.എ.ഇ.യില്‍ നിന്നുമാത്രം 118 വിമാനങ്ങളുണ്ട്. ഇതില്‍ 94ഉം വിവിധ സംഘടനകള്‍ ചാര്‍ട്ടര്‍ ചെയ്തതാണ്. ഖത്തറില്‍ നിന്ന് 17 വിമാനങ്ങളുണ്ട്. കെനിയ, ഫ്രാന്‍സ്, വിയറ്റ്നാം, ജോര്‍ജിയ, യുക്രൈന്‍, ന്യൂസീലന്‍ഡ് എന്നിവിടങ്ങളില്‍നിന്ന് ഓരോ വിമാനവും യുകെയില്‍ നിന്ന് മൂന്നു വിമാനവുമുണ്ട്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?