കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ പ്രചരിപ്പിച്ച 47 പേര്‍ അറസ്റ്റില്‍; അറസ്റ്റിലായവരില്‍ യുവ ഡോക്ടറും

തിരുവനന്തപുരം: (www.kvartha.com 28.06.2020) കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നവരെ കുടുക്കാന്‍ സംസ്ഥാന വ്യാപകമായി പോലീസ് ശനിയാഴ്ച്ച നടത്തിയ റെയ്ഡില്‍ 47 പേര്‍ അറസ്റ്റില്‍. അറസ്റ്റിലായവരില്‍ ഇടുക്കിയിലെ യുവ ഡോക്ടറും.

തിരുവല്ല സ്വദേശിയായ വിജിത്ത് ജൂണ്‍ (31) ആണ് അറസ്റ്റിലായ ഡോക്ടര്‍. മാനത്തൂര്‍ സ്വദേശി ടിനു തോമസ് (23) ആണ് ഇടുക്കി ജില്ലയില്‍ പിടിയിലായ മറ്റൊരാള്‍. പിടിയിലായവരില്‍ നിന്ന് പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങളില്‍ ഏറെയും സൂക്ഷിച്ചിരുന്നത് 6 മുതല്‍ 15 വയസ്സുവരെയുള്ള കുട്ടികളുടെ ദൃശ്യങ്ങളാണെന്ന് പോലീസ് പറയുന്നു.

പോലീസിന്റെ കൗണ്ടര്‍ ചൈല്‍ഡ് സെക്ഷ്വല്‍ എക്‌സ്‌പ്ലോയിറ്റേഷന്‍ യൂണിറ്റ് ഇവരെ കുടുക്കിയത് അവരുടെ ഐപി വിലാസം കണ്ടെത്തിയാണ്. കേരളത്തിലെ 117 ഇടങ്ങളിലും ശനിയാഴ്ച്ച രാവിലെ റെയ്ഡ് നടന്നത് ഒരേ സമയത്തായിരുന്നു. പി ഹണ്ട് എന്നാണ് ഈ റെയ്ഡിന് പേരിട്ടിരുന്നത്. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയോ സൂക്ഷിക്കുകയോ കാണുകയോ ചെയ്താല്‍ 5 വര്‍ഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയുമാണ് ശിക്ഷ.

കോട്ടയം ജില്ലയില്‍ 3 പേരാണ് അറസ്റ്റിലായത്. 5 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പെരുന്ന സ്വദേശി നിതിന്‍ (21), മോനിപ്പള്ളി സ്വദേശി സജി (45), വൈക്കം സ്വദേശി അഖില്‍ (21) എന്നിവരാണ് അറസ്റ്റിലായത്. ഫെയ്‌സ്ബുക്, വാട്‌സാപ്, ടിക് ടോക്, ടെലിഗ്രാം തുടങ്ങിയ 11 സമൂഹമാധ്യമങ്ങളും നിരീക്ഷണത്തിലാണെന്ന് പോലീസ് അറിയിച്ചു.

Keywords: Kerala, News, Police, Case, Arrested, Child, Raid, Cyber Crime, department, Doctor, Accused, Social Network, Photo, 47 arrested for spreading illegal photos.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?