കൊവിഡ് മാര്‍ഗനിര്‍ദ്ദേശ ലംഘനം; കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ ഉള്‍പ്പടെ 40ഓളം പേര്‍ക്കെതിരെ കേസ്


കൊല്ലം: (https://ift.tt/3dH8iqg) കൊവിഡ് മാര്‍ഗനിര്‍ദ്ദേശം ലംഘിച്ചതിന് കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയ്ക്കെതിരെ കേസ്. ബിന്ദു കൃഷ്ണ ഉള്‍പ്പടെ 40ഓളം പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കൊല്ലം പെരുങ്ങാലത്ത് ആറ് നീന്തികടക്കല്‍ സമരത്തില്‍ കൊവിഡ് സുരക്ഷാ മാനദണ്ഡങള്‍ ലംഘിച്ചതിനെതിരെയാണ് കേസ്.

കൊവിഡിന്റെ പശ്ചാത്തലത്തിലും നിരവധി പേരാണ് കൂട്ടംകൂടി നിന്നിരുന്നത്. നീന്താനും, കടവില്‍ നില്‍ക്കുന്നതിനും നിരവധി പേരാണ് എത്തിയത്. പെരുങ്ങാലത്ത് പാലം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തിയ ആറ് നീന്തി കടക്കല്‍ സമരം ബിന്ദുകൃഷ്ണയാണ് ഉദ്ഘാടനം ചെയ്തത്. പകര്‍ച്ച വ്യാധി തടയല്‍ ഓര്‍ഡിനന്‍സ് 2020 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
 
News, Kerala, Kollam, DCC, President, Case, Police, Strikers, Lockdown violation police booked case against Bindu Krishna

Keywords: News, Kerala, Kollam, DCC, President, Case, Police, Strikers, Lockdown violation police booked case against Bindu Krishna


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?