സാധനങ്ങള്‍ വാങ്ങാന്‍ ഒരേ സമയം കയറി; കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനും രാത്രി കട തുറന്നതിനും സ്ത്രീ ഉള്‍പെടെ 3 പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: (https://ift.tt/37S2rxa) സാധനങ്ങള്‍ വാങ്ങാന്‍ ഒരേ സമയം കടയില്‍ കയറുകയും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കുകയും ചെയ്തതിന് രണ്ട് കടയുടമകള്‍ക്കെതിരെ ടൗണ്‍ പോലീസ് കേസെടുത്തു. കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡിലെ എപ്‌കോ സൂപ്പര്‍ മാര്‍ക്കറ്റ് ഉടമ മൊഗ്രാല്‍ പുത്തൂരിലെ എ എം നിസാര്‍, മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റ് ഉടമ ബോവിക്കാനത്തെ അഹ് മദ് നൗഷാദ് എന്നിവര്‍ക്കെതിരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്.

അതേസമയം ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് രാത്രി 9 മണിക്ക് ശേഷം കട തുറന്നതിന് ചൗക്കി കുന്നിലുള്ള പര്‍ദ കട ഉടമ മൊഗ്രാല്‍ പുത്തൂരിലെ സക്കീനയ്‌ക്കെതിരെയും പോലീസ് കേസെടുത്തു. വരും ദിവസങ്ങളിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ പരിശോധന തുടരുമെന്ന് പോലീസ് അറിയിച്ചു.
kasaragod, news, Kerala, COVID-19, Shop, case, Police, Case against 3 for violating covid rules


Keywords: kasaragod, news, Kerala, COVID-19, Shop, case, Police, Case against 3 for violating covid rules


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?