സ്വര്‍ണം വീട്ടു പറമ്പില്‍ കവറുകളിലാക്കി കുഴിച്ചിട്ടതായി സൂരജിന്റെ പിതാവിന്റെ മൊഴി; 37.5 പവന്‍ സ്വര്‍ണം കുഴിച്ചിട്ട സ്ഥലം പുല്ലുവളര്‍ന്ന് കാടായി

കൊട്ടാരക്കര: (www.kvartha.com 03.06.2020) ഉത്രയുടെ സ്വര്‍ണം തന്റെ പക്കലുണ്ടെന്നും വീട്ടു പറമ്പില്‍ കവറുകളുലാക്കി കുഴിച്ചിട്ടതായും സൂരജിന്റെ പിതാവ് സുരേന്ദ്രന്റെ മൊഴി. സുരേന്ദ്രനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ ഒന്നും അറിയില്ലെന്നായിരുന്നു സുരേന്ദ്രന്‍ മൊഴി നല്‍കിയത്. തുടര്‍ച്ചയായുള്ള ചോദ്യം ചെയ്യലില്‍ ചില വിവരങ്ങള്‍ പുറത്തു വന്നു. ഇതോടെ ക്രൈംബ്രാഞ്ച് സംഘം സൂരജിനെയും സുരേന്ദ്രനും ഒന്നിച്ച് ഇരുത്തി ചോദ്യം ചെയ്തു. തുടര്‍ന്ന് സ്വര്‍ണം തന്റെ പക്കലുണ്ടെന്നും വീട്ടു പറമ്പില്‍ കവറുകളിലാക്കി കുഴിച്ചിട്ടതായും സുരേന്ദ്രന്‍ മൊഴി നല്‍കി.

അടൂരിലെ വീട്ടിലേക്ക് സുരേന്ദ്രനെ കൊണ്ടുപോവുകയും രണ്ട് മണിക്കൂറോളം തിരച്ചില്‍ നടത്തിയെങ്കിലും സ്വര്‍ണം കണ്ടെത്താനായില്ല. സ്വര്‍ണം കുഴിച്ചിട്ട സ്ഥലം കൃത്യമായി സുരേന്ദ്രന്‍ പറഞ്ഞില്ല. ഒടുവില്‍ കൃത്യമായ സ്ഥലം കാണിച്ചു കൊടുത്തു. 37.5 പവന്‍ സ്വര്‍ണം കണ്ടെത്താനായി. സ്വര്‍ണം കുഴിച്ചിട്ട സ്ഥലം പുല്ലുവളര്‍ന്ന് കാടായി മാറിയിരുന്നു. ലോക്കറിലുണ്ടായിരുന്ന ഉത്രയുടെ സ്വര്‍ണത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ആദ്യഘട്ടത്തില്‍ ഉത്രയുടെ വീട്ടുകാര്‍ കൈവശപ്പെടുത്തിയെന്ന വാദത്തില്‍ സൂരജ് ഉറച്ചു നിന്നു. അതു പൊളിഞ്ഞപ്പോള്‍ സ്വര്‍ണം വിറ്റെന്ന് കളവ് പറഞ്ഞു. പിന്നീട് ബന്ധുക്കള്‍ക്ക് നല്‍കിയതായി പറഞ്ഞു. ഇതോടെയാണ് പിതാവ് സുരേന്ദ്രനെ കൂടി കസ്റ്റഡിയിലെടുക്കാന്‍ പൊലീസ് തീരുമാനിച്ചത്.

Kottarakkara, News, Kerala, Gold, Father, Crime, Anjal Uthra death case; Evidences

Keywords: Kottarakkara, News, Kerala, Gold, Father, Crime, Anjal Uthra death case; Evidences


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?