അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന 34 കാരനായ പ്രവാസി മലയാളി ഒമാനില്‍ മരിച്ചു

മസ്‌കറ്റ്: (https://ift.tt/2AYUgTl) ശ്വാസ തടസ്സത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന 34 കാരനായ പ്രവാസി മലയാളി ഒമാനില്‍ മരിച്ചു. പത്തനംതിട്ട മല്ലശ്ശേരി വട്ടകുളഞ്ഞി സ്വദേശി ജസ്റ്റിന്‍ വര്‍ഗീസ് ആണ് മസ്‌കറ്റില്‍ മരണമടഞ്ഞത്. റൂവിയിലെ 'അല്‍ നാഹ്ധ' ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു ജസ്റ്റിന്‍ വര്‍ഗീസിന്റെ മരണം. മസ്‌കറ്റിലെ ഒരു സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു.

News, Gulf, Oman, Death, Hospital, Treatment, COVID19, Dead Body, Friends, Keralite Expatriate Died in Oman

എന്നാല്‍ ജസ്റ്റിന്‍ വര്‍ഗീസിന് ജൂണ്‍ അഞ്ചിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു. പിന്നീട് ശ്വാസം മുട്ടല്‍ കൂടി ജൂണ്‍ 8ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ജൂണ്‍ 11 വ്യഴാഴ്ച വൈകുന്നേരത്തോടുകൂടി അസുഖം കൂടുകയും മരണം സംഭവിക്കുകയുമായിരുന്നു.

മരണം കൊവിഡ് മൂലമാണെന്ന ഔദ്യോഗിക അറിയിപ്പുകളൊന്നും ഇതുവരെ പുറത്തു വന്നിട്ടില്ല. മൃതശരീരം അല്‍ നഹ്ദ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യയും ഏകമകനും നാട്ടില്‍.
Keywords: News, Gulf, Oman, Death, Hospital, Treatment, COVID19, Dead Body, Friends, Keralite Expatriate Died in Oman


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?