കൊവിഡ് ചികിത്സയിലായിരുന്ന 33 കാരനായ മാധ്യമപ്രവര്‍ത്തകന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു


കര്‍ണാടക: (https://ift.tt/3dDACL7) കൊവിഡ് ചികിത്സയിലായിരുന്ന 33 കാരനായ മാധ്യമപ്രവര്‍ത്തകന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. തെലുങ്ക് ടെലിവിഷന്‍ ചാനലില്‍ ജോലി ചെയ്യുകയായിരുന്നു. ഹൈദരാബാദിലെ ഗാന്ധി ആശുപത്രിയില്‍ വച്ച് ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം.

കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് മറ്റൊരു ഹോസ്പിറ്റലില്‍ നിന്നാണ് ഇയാളെ ജൂണ്‍ 4ന് ഗാന്ധി ആശുപത്രിയിലെത്തിച്ചത്. ഈ സമയം ന്യൂമോണിയയും കഠിനമായ ശ്വാസതടസ്സവുമുണ്ടായിരുന്നു. എല്ലിന്റെ ബലഹീനതയ്ക്ക് കാരണമായി അസ്ഥി സംബന്ധമായി അസുഖവും ഇയാള്‍ക്കുണ്ടായിരുന്നതായി പരിശോധിച്ച ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തിയതായി എന്‍ഡി ടിവി പറയുന്നു.

News, National, India, Karnataka, Journalist, COVID19, Death, Doctor, 33 Year Old Journalist Dies Of Coronavirus In Telangana

'ഇയാളെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. കൂടാതെ മുഴുവന്‍ സമയവും ഇദ്ദേഹത്തെ നിരീക്ഷിക്കാന്‍ ഡോക്ടര്‍മാരുടെ സംഘം തന്നെയുണ്ടായിരുന്നു. ഞാനും അദ്ദേഹത്തെ പതിവായി സന്ദര്‍ശിക്കാറുണ്ടായിരുന്നു. എന്നാല്‍ ഞായറാഴ്ച രാവിലെ അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായി, രാവിലെ 9:37 ന് മരിച്ചു' ഗാന്ധി ആശുപത്രി സൂപ്രണ്ട് ഡോ. എം രാജാറാവു പറഞ്ഞു.

Keywords: News, National, India, Karnataka, Journalist, COVID19, Death, Doctor, 33 Year Old Journalist Dies Of Coronavirus In Telangana


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?