ലോക് ഡൗണിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി; 31കാരനായ വ്യാപാരി ജീവനൊടുക്കി
ഭോപ്പാല്‍: (www.kvartha.com 10.06.2020) ലോക് ഡൗണിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാനാകാതെ 31കാരനായ വ്യാപാരി ജീവനൊടുക്കി. ആശിഷ് ദബാര്‍ ആണ് മരിച്ചത്. മധ്യപ്രദേശിലെ ഖണ്ട്വ ടൗണിലാണ് സംഭവം. ആശിഷിന്റെ സ്വന്തം ഗോഡൗണിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. വ്യാപാരത്തിനായി നിരവധി ആളുകളില്‍ നിന്ന് ആശിഷ് പണം വായ്പ എടുത്തിട്ടുണ്ടായിരുന്നു. എന്നാല്‍ ലോക് ഡൗണ്‍ പ്രതിസന്ധിയെ തുടര്‍ന്ന് വായ്പ തുക സമയത്തിന് തിരിച്ചടക്കാന്‍ കഴിഞ്ഞിരുന്നില്ല.
വ്യാപാരത്തിലെ നഷ്ടവും സാമ്പത്തിക പ്രതിസന്ധിയും കാരണമുണ്ടായ മനോവിഷമമാണ് യുവാവിനെ ആത്മഹത്യയിലേക്ക നയിച്ചതെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്. വ്യാപരത്തിനായി വായ്പയെടുത്ത പണം തിരികെ നല്‍കാന്‍ കഴിയാത്തത് മൂലമാണ് ജീവനൊടുക്കിയതെന്ന ആത്മഹത്യാ കുറിപ്പ് ആശിഷിന്റെ മൃതേദഹത്തിന് സമീപത്തു നിന്ന് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. മരണത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Keywords: Bhoppal, News, National, Suicide, Death, Police, Lockdown, Case, Trader commits suicide citing losses due to lockdown

Powered by Info News For You

Comments
Post a Comment