വീണ്ടും മണല്‍വേട്ട; ഡി വൈ എസ് പിയുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ കൂട്ടിയ നിലയില്‍ 30 ലോഡിലധികം മണല്‍ പിടികൂടി

മഞ്ചേശ്വരം: (https://ift.tt/3d3nFJe) മഞ്ചേശ്വരത്ത് വീണ്ടും മണല്‍ വേട്ട. ഞായറാഴ്ച രാത്രി കാസര്‍കോട് ഡി വൈ എസ് പി ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ കൊമ്മംഗല സോളാര്‍ പാര്‍ക്കിനു സമീപം കുറ്റിക്കാടുകള്‍ക്കിടയിലുള്ള ഒഴിഞ്ഞ പാറപ്രദേശത്ത് കൂട്ടിയിട്ട നിലയില്‍ 30 ലോഡിലധികം മണല്‍ പിടിച്ചെടുത്തു.

മഞ്ചേശ്വരം അഡീ. എസ് ഐ ബാലചന്ദ്രനും പരിശോധനാ സംഘത്തിലുണ്ടായിരുന്നു. ഈ പ്രദേശത്ത് അനധികൃതമായി മണലെടുപ്പ് നടക്കുന്നതായി നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. വരും ദിവസങ്ങളിലും മണല്‍ മാഫിയക്കെതിരെ നടപടി തുടരുമെന്ന് ഡി വൈ എസ് പി അറിയിച്ചു.



Keywords: Kasaragod, Kerala, news, Sand, Manjeshwaram, DYSP, Sand seized by Police
  < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?