കോട്ടയത്ത് വന്‍ കഞ്ചാവ് വേട്ട; പിടികൂടിയത് 30 ലക്ഷം രൂപ വില വരുന്ന 60 കിലോ കഞ്ചാവ്

കോട്ടയം: (www.kvartha.com 17.06.2020) കോട്ടയത്ത് 60 കിലോ കഞ്ചാവ് പിടികൂടി. കോട്ടയം കടുത്തുരുത്തിയിലാണ് 30 ലക്ഷം രൂപ വില വരുന്ന കഞ്ചാവ് പോലീസ് പിടികൂടിയത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിയുടെ സ്‌പെഷ്യല്‍ സ്‌ക്വാഡും കടുത്തുരുത്തി പോലീസും ചേര്‍ന്നാണ് കഞ്ചാവ് പിടികൂടിയത്.


ലോറിയുടെ രഹസ്യ അറയിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. രണ്ടു കിലോ വീതമുള്ള മുപ്പത് പാഴ്‌സലുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചരുന്നത്. ആന്ധ്രയില്‍ നിന്നാണ് കഞ്ചാവ് എത്തിച്ചതെന്നാണ് പോലീസ് പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പേരൂര്‍ ആലഞ്ചേരി ജോസ് (40), തലയാഴം തോട്ടകം തലപ്പുള്ളില്‍ ഗോപു (27) എന്നിവരെ പോലീസ് പിടികൂടി. ആര്‍പ്പൂക്കരയിലെ ഗുണ്ടാ സംഘങ്ങള്‍ക്കാണ് വേണ്ടിയാണ് ഇവര്‍ കഞ്ചാവ് കൊണ്ട് വന്നത്.


Keywords: Kerala, News, Seized, Police, Kottayam, Case, Accused, Arrested, Drugs, Andhra Pradesh, 60-kilo cannabis seized from Kottayam. 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?