ഇന്ത്യ ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം മൂര്‍ധന്യാവസ്ഥയില്‍; കേണലിനും 2 ജവാന്‍മാര്‍ക്കും വീരമൃത്യു; അനുരഞ്ജന ശ്രമം ഫലം കണ്ടില്ല

ന്യൂഡെല്‍ഹി: (www.kvartha.com 16.06.2020) ഇന്ത്യ ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം മൂര്‍ധന്യാവസ്ഥയില്‍. ചൈനീസ് സേനയുമായുള്ള സംഘര്‍ഷത്തില്‍ ഇന്ത്യന്‍ കേണലിനും രണ്ട് ജവാന്‍മാര്‍ക്കും വീരമൃത്യു. ലഡാക്കിലെ ഗാല്‍വാന്‍ താഴ്വരയില്‍ തിങ്കളാഴ്ച രാത്രിയാണ് ഇരു സേനകളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ഗല്‍വാന്‍വാനിയില്‍ ഇരുവിഭാഗം സൈനികരും മുഖാമുഖം വരികയും ചൈനീസ് സൈന്യം ആക്രമിക്കുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

സൈനിക, നയതന്ത്ര ചര്‍ച്ചകള്‍ തുടരും എന്ന് വിദേശകാര്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി - ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് എന്നിവര്‍ തമ്മിലുള്ള ഉടമ്പടിയുടെയും ഉഭയകക്ഷി കരാറിന്റെയും അടിസ്ഥാനത്തില്‍ തര്‍ക്കം പരിഹരിക്കാനായിരുന്നു ധാരണ.

Indian Army officer, 2 soldiers killed in border face-off with China, New Delhi, News, attack, Military, Dead, Meeting, Clash, National

ആന്ധ്ര സ്വദേശിയായ കേണല്‍ സന്തോഷ് ബാബുവാണ് കൊല്ലപ്പെട്ടത്. 16 ബിഹാര്‍ ബറ്റാലിയന്റെ കമാന്‍ഡിങ് ഓഫിസറാണ് സന്തോഷ്. കൂടാതെ കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തിയില്‍ ഗല്‍വാന്‍ താഴ്‌വരയില്‍ നിലയുറപ്പിച്ചിട്ടുള്ള ഇന്‍ഫന്‍ട്രി ബറ്റാലിയന്റെ കമാന്‍ഡിങ് ഓഫിസറാണു കൊല്ലപ്പെട്ട കേണല്‍. സംഘര്‍ഷത്തില്‍ ചൈനീസ് സൈനികരും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഇന്ത്യ അറിയിച്ചു. ഇരുരാജ്യങ്ങളും അതിര്‍ത്തിയില്‍ ശക്തമായ പടനീക്കം നടത്തുന്നതായും റിപ്പോര്‍ട്ടുണ്ട്.

ഇന്ത്യ ചൈന സംഘര്‍ഷത്തില്‍ 1975നു ശേഷം സൈനികരുടെ മരണം ഇതാദ്യമായാണ്.  അതേസമയം അതിര്‍ത്തിയില്‍ വെടിവയ്പ്പുണ്ടായിട്ടില്ലെന്നാണ് ഇന്ത്യന്‍ സേനയുടെ വിശദീകരണം. സ്ഥിതി നിയന്ത്രണവിധേയമാക്കാന്‍ ഇരു രാജ്യങ്ങളിലെയും അതിര്‍ത്തി കമാന്‍ഡര്‍മാര്‍ യോഗം ചേരുകയാണ്.

അതേസമയം സൈനികര്‍ കൊല്ലപ്പെട്ടതിനെക്കുറിച്ച് അറിയില്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യ ഏകപക്ഷീയമായ നടപടി എടുക്കരുത്. പ്രകോപനം ഉണ്ടാക്കരുത്. ഇന്ത്യയാണ് അതിര്‍ത്തി ലംഘിച്ച് ആക്രമണം നടത്തിയതെന്നും ചൈന ആരോപിച്ചു.

Keywords: Indian Army officer, 2 soldiers killed in border face-off with China, New Delhi, News, attack, Military, Dead, Meeting, Clash, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?