'ധീരപോരാളിക്ക് ആദരാഞ്ജലികള്‍'; കുഞ്ഞനന്തന്റെ ഫോട്ടോ സ്റ്റാറ്റസിട്ട 2 പോലീസുകാര്‍ക്കെതിരെ അന്വേഷണം

കാസര്‍കോട്: (https://ift.tt/2MUID2x) അന്തരിച്ച സി പി എം ഏരിയ കമ്മിറ്റി അംഗം പി കെ കുഞ്ഞനന്തന്റെ ഫോട്ടോ വാട്‌സ്ആപ്പ് സ്റ്റാറ്റസിട്ട രണ്ടു പോലീസുകാര്‍ക്കെതിരെ അന്വേഷണം. എ ആര്‍ ക്യാമ്പിലെ സിപിഒമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ മുന്‍ ഗണ്‍മാന്മാരുമായ രണ്ടു പോലീസുകാര്‍ക്കെതിരെയാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷ അനുഭവിക്കുവേയാണ് കുഞ്ഞനന്തന്‍ മരണപ്പെട്ടത്. ജീവപര്യന്തം തടവിനു ശിക്ഷിച്ച പ്രതിയുടെ ഫോട്ടോ പോലീസ് ഉദ്യോഗസ്ഥര്‍ സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ചത് ഗുരുതര കുറ്റമാണെന്ന് പോലീസിലെ ഉന്നതര്‍ തന്നെ സമ്മതിക്കുന്നു. സംഭവം സംബന്ധിച്ച് ജില്ലാ പോലീസ് ചീഫ് ഡി ശില്‍പയ്ക്കും പരാതികള്‍ ലഭിച്ചിട്ടുണ്ട്. ധീരപോരാളിക്ക് ആദരാഞ്ജലികള്‍ എന്നു രേഖപ്പെടുത്തിയ ചിത്രമാണു പോലീസുകാര്‍ വാട്‌സ്ആപ്പില്‍ സ്റ്റാറ്റസിട്ടത്.
Kasaragod, News, Kerala, CPM, Whatsapp, Police, Social-Media, Police officers make WhatsApp Status of Kunhananthan's photo



Keywords: Kasaragod, News, Kerala, CPM, Whatsapp, Police, Social-Media, Police officers make WhatsApp Status of Kunhananthan's photo


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?