യാത്രയ്ക്കിടെ തൊപ്പി പറന്നു പോയി; സഡന്‍ ബ്രേക്കിട്ട ബൈക്ക് നിയന്ത്രണം തെറ്റി മറിഞ്ഞ് യുവാവ് മരിച്ചു; 2പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: (www.kvartha.com 13.06.2020) യാത്രയ്ക്കിടെ തൊപ്പി പറന്നു പോയതിനെത്തുടര്‍ന്ന് സഡന്‍ ബ്രേക്കിട്ട ബൈക്ക് നിയന്ത്രണം തെറ്റി മറിഞ്ഞ് യുവാവ് മരിച്ചു. തലസ്ഥാന നഗരയില്‍ നാവായിക്കുളം - തുമ്പോട് റോഡില്‍ ഐറ്റിന്‍ച്ചിറയ്ക്കു സമീപം വെള്ളിയാഴ്ച രാവിലെ ഏഴുമണിയോടെയാണ് അപകടം നടന്നത്.

അപകടത്തില്‍ നാവായിക്കുളം പലവക്കോട് മരുതിക്കുന്ന് എഫ് എസ് മന്‍സിലില്‍ ഫസിലുദ്ദീന്‍,സുലൈഖാബീവി ദമ്പതികളുടെ മകന്‍ മുഹമ്മദ് ഫൈസി(19) ആണ് മരിച്ചത്. അപകടത്തില്‍ സഹയാത്രികരായ രണ്ടു പേര്‍ക്ക് സാരമായി പരിക്കേറ്റു.

Young man dies in bike accident, Thiruvananthapuram, News, Local-News, Accidental Death, Injured, Hospital, Treatment, Kerala.

തട്ടുപാലം ആസിഫ് മന്‍സിലില്‍ ആസിഫ്(16),നാവായിക്കുളം ഈഞ്ചവിളയില്‍ ഉമറുല്‍ ഫാറൂഖ്(15)എന്നിവര്‍ക്കാണു പരിക്കേറ്റത്. ബന്ധുവിന്റെ മരണവുമായി ബന്ധപ്പെട്ട് ബൈക്കില്‍ പോകുകയായിരുന്നു മൂവരും. ഇതിനിടെ ബൈക്ക് ഓടിച്ചിരുന്ന മുഹമ്മദ് ഫൈസിയുടെ തൊപ്പി കാറ്റില്‍ പറന്നു പോയി. ഇത് പിടിക്കാനായി ബൈക്ക് പെട്ടെന്ന് ബ്രേക്കിടുകയായിരുന്നു.

ഇതോടെ നിയന്ത്രണം വിട്ട ബൈക്ക് അടുത്തുള്ള വീടിന്റെ മതിലില്‍ ഇടിച്ച ശേഷം താഴ്ചയിലുള്ള പുരയിടത്തിലേക്ക് തെറിച്ചു വീഴുകയായിരുന്നു. മുഹമ്മദ് ഫൈസിക്ക് തലക്കാണ് ഗുരുതരമായി പരിക്കേറ്റത്. കല്ലില്‍ തലയിടിച്ച് ഗുരുതര പരിക്കേറ്റ ഫൈസിയെ ഉടന്‍തന്നെ നാട്ടുകാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Keywords: Young man dies in bike accident, Thiruvananthapuram, News, Local-News, Accidental Death, Injured, Hospital, Treatment, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?