പ്രണയബന്ധം തകര്‍ന്നു, മദ്യലഹരിയില്‍ വിമാനത്തിന്റെ ജനല്‍ ചില്ല് അടിച്ചു തകര്‍ത്ത് 29കാരി; വിമാനം അടിയന്തരമായി താഴെ ഇറക്കി

ബീജിംഗ്: (www.kvartha.com 16/06/2020) മദ്യലഹരിയില്‍ വിമാനത്തിന്റെ ജനല്‍ ചില്ല് 29കാരി അടിച്ചു തകര്‍ത്തു. പ്രണയബന്ധം തകര്‍ന്ന് കടുത്ത നിരാശയിലായിരുന്നു യുവതി. തുടര്‍ന്ന് വിമാനം അടിയന്തരമായി താഴെ ഇറക്കി. ചൈനയിലെ സിനിംഗില്‍ നിന്നും യാന്‍ചെംഗിലേക്ക് സര്‍വീസ് നടത്തിയ ലൂംഗ് എയര്‍ലൈന്‍സിന്റെ വിമാനമാണ് അടിയന്തരമായി നിലത്തിറക്കിയത്.

'ലീ' എന്ന്  പേരുള്ള യുവതിയാണ് സീറ്റിനോട് ചേര്‍ന്നുളള ഗ്ലാസ് വിന്‍ഡോ അടിച്ചു തകര്‍ത്തത്. മറ്റു യാത്രക്കാരും ജീവനക്കാരും സമാധാനിപ്പിക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും യുവതി അടങ്ങാതെ ഇരുന്ന് കരയുകയായിരുന്നു. അപകടസാധ്യത കണക്കിലെടുത്ത് പൈലറ്റ് അടിയന്തര ലാന്‍ഡിംഗിന് നിര്‍ദേശം നല്‍കുകയായിരുന്നു. വലിയ അളവില്‍ മദ്യവും കഴിച്ചിരുന്ന ഇവര്‍ക്കെതിരെ പൊലീസ് നടപടി സ്വീകരിച്ചു.


Keywords : World, News, Air Plane, Drunkard, Passenger, Pilot, Plane Makes Emergency Landing After Drunk Passenger Breaks Window


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?