29 വയസുള്ള ആ ഹൃദയം നിലച്ചുപോയി; പിറക്കാന്‍ പോകുന്ന കുഞ്ഞുവാവയെ കാണാന്‍ വിധി അനുവദിച്ചില്ല, ഗര്‍ഭിണികളുടെ വിമാന യാത്രയ്ക്കായി സുപ്രീം കോടതിയില്‍ പോരാടിയ നിതിന്റെ വേര്‍പാട് താങ്ങാനാവാതെ സുഹൃത്തുക്കള്‍
ദുബൈ: (https://ift.tt/37dTOwt) അടുത്ത് അറിയുന്നവര്‍ക്കും ദൂരെനിന്ന് കണ്ട് പരിചയമുള്ളവര്‍ക്കുമെല്ലാം ഇപ്പോഴും വിശ്വസിക്കാന്‍ സാധിക്കുന്നില്ല പേരാമ്പ്ര സ്വദേശി നിതിന്‍ ചന്ദ്രന്റെ മരണം. ഒരിക്കലും മറക്കില്ല മോനെ... സാമൂഹികമാധ്യമങ്ങള്‍ നിറഞ്ഞൊഴുകുകയാണ് നിതിനോടുള്ള സ്‌നേഹാദരവും പങ്കിട്ട നിമിഷങ്ങളും പ്രതീക്ഷകളുമെല്ലാം.
ദുബൈയിലെ സ്വകാര്യ കമ്പനിയില്‍ എഞ്ചിനീയറായിരുന്ന 29കാരന്‍ കോഴിക്കോട് പേരാമ്പ്ര സ്വദേശി നിതിന്‍ ചന്ദ്രനെ ദുബൈയിലെ താമസ സ്ഥലത്ത് ഉറക്കത്തില്‍ നിന്നും ഉണരാതെ മരിച്ച നിലയില്‍ തിങ്കളാഴ്ച രാവിലെ സുഹൃത്തുക്കള്‍ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് റിപ്പോര്‍ട്ടില്‍ തെളിഞ്ഞു. ഒരുവര്‍ഷം മുന്‍പ് ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സ തേടിയിരുന്നു.
യുഎഇയിലെ കോണ്‍ഗ്രസ് അനുഭാവികളായ പ്രവാസി യുവാക്കളുടെ കൂട്ടായ്മയായ യൂത്ത് വിങ്ങിന്റെ സജീവ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു നിതിന്‍. കൊവിഡിന് എതിരെയുളള യൂത്ത് വിങ്ങിന്റെ പ്രവര്‍ത്തനങ്ങളിലും രക്തദാന ക്യാംപുകളിലും സജീവമായി പ്രവര്‍ത്തിച്ച് വരുകയായിരുന്നു.
കൊവിഡ് കാലത്ത് പ്രവാസികളായ ഗര്‍ഭിണികള്‍, രോഗികള്‍ തുടങ്ങിയവര്‍ ഉള്‍പ്പടെയുള്ളവരുടെ, ഇന്ത്യയിലേക്കുള്ള മടക്കയാത്രയ്ക്ക് അവസരം ഒരുക്കാന്‍, കേന്ദ്ര സര്‍ക്കാരിന്റെയും കേരള സര്‍ക്കാരിന്റെയും അടിയന്തര നടപടി ആവശ്യപ്പെട്ട് യൂത്ത് വിങ് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. അന്ന്, നിതിന്റെ ഭാര്യയും ഏഴുമാസം ഗര്‍ഭിണി കൂടിയായ ആതിര ഉള്‍പ്പടെയുള്ളവരുടെ പരാതികള്‍ അടിസ്ഥാനമാക്കിയാണ് കൂട്ടായ്മ കോടതിയെ സമീപിച്ചത്. തുടര്‍ന്ന്, ആതിര ആദ്യ വിമാനത്തില്‍ നാട്ടിലേക്ക് പറന്നതും വലിയ വാര്‍ത്തയായിരുന്നു.
ഈ മാസം അവസാനം ആതിര കുഞ്ഞിന് ജന്മം നല്‍കാന്‍ ഇരിക്കെയായിരുന്നു നിതിനെ മരണം തേടിയെത്തിയത്. ഭര്‍ത്താവിന്റെ മരണവാര്‍ത്ത അവളിലേക്ക് ഉടനെയൊന്നും എത്താതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ അവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ജൂണ്‍ അവസാന ആഴ്ചയാണ് ആതിരയുടെ പ്രസവം.
ഭാര്യയ്‌ക്കൊപ്പം കോഴിക്കോട്ടേക്ക് പൊകാന്‍ നിതിനും ടിക്കറ്റ് കിട്ടിയിരുന്നെങ്കിലും അത് മറ്റൊരു അത്യാവശ്യക്കാരന് വിട്ടുകൊടുക്കുകയായിരുന്നു. ആതിരയ്ക്കുലഭിച്ച വിമാനടിക്കറ്റിന്റെ സന്തോഷത്തില്‍ നിതില്‍ മറ്റു രണ്ടുപേരുടെ യാത്രച്ചെലവും വഹിച്ചു. മരണത്തിന് തൊട്ട് തലേന്നുവരെയും കൊവിഡിന്റെ സാമൂഹിക പ്രവര്‍ത്തനവുമായി ഉണ്ടായിരുന്നു.
ദുബൈയില്‍ എഞ്ചിനീയര്‍മാരായ ആതിരയുടെയും നിതിന്റെയും വിവാഹം മൂന്ന് വര്‍ഷം മുന്‍പായിരുന്നു. റിട്ട. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മുയിപ്പോത്ത് പടിഞ്ഞാറക്കര കുനിയില്‍ രാമചന്ദ്രന്റെയും ലതയുടെയും മകനാണ്. ഏകസഹോദരി ആരതി.
നിതിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.
Keywords: News, Gulf, Dubai, Death, Engineers, Wife, Pregnant Woman, Supreme Court of India, COVID19, Flight, Friends, Sad Demise of Nithin Chandran

Powered by Info News For You

Comments
Post a Comment