രാജ്യത്ത് കോവിഡ് കേസുകള്‍ 2.7 ലക്ഷം കടന്നു; ലോകത്ത് ഏറ്റവും വേഗത്തില്‍ കൊവിഡ് പടരുന്ന മൂന്നാമത്തെ രാജ്യമായി ഇന്ത്യ

ന്യൂഡല്‍ഹി: (https://ift.tt/3f9W4Yo)  രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 9985 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് രോഗ ബാധിതരുടെ എണ്ണം 276583 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടയില്‍ 279 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 7745 ആയി ഉയര്‍ന്നു. തുടര്‍ച്ചയായ എട്ടാം ദിവസമാണ് 9000 ത്തില്‍ അധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ ലോകത്ത് ഏറ്റവും വേഗത്തില്‍ കൊവിഡ് പടരുന്ന മൂന്നാമത്തെ രാജ്യമായി ഇന്ത്യ. അതേസമയം ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ആറാമതാണ്.

രാജ്യത്ത് മഹാരാഷ്ട്രയിലാണ് കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ചത്. 90,787 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ രോഗം ബാധിച്ചത്. 42,638 പേര്‍ ഇതിനകം രോഗമുക്തരായി. മഹാരാഷ്ട്ര ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറില്‍ 2,259 പേര്‍ക്കു സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു. 120 പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്തെ മരണ സംഖ്യ 3289 ആയി. മുംബൈയില്‍ 51,100 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 1760 രോഗികള്‍ മരിച്ചു. ഇതോടെ കോവിഡ് വ്യാപനത്തില്‍ ചൈനയിലെ പ്രഭവ കേന്ദ്രമായ വുഹാനെ മുംബൈ മറികടന്നു.


Keywords: India, National, COVID-19, corona, cases, Death, Coronavirus update: COVID-19 cases in India cross 2.76 lakh; 9,985 new cases in last 24 hours



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?