ഡ്രൈവര്‍ക്ക് വീട്ടിലെ പെണ്‍കുട്ടിയോട് പ്രണയം; വിവരമറിഞ്ഞ ബന്ധുക്കള്‍ 26കാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയശേഷം മൃതദേഹം അര്‍ധനഗ്നമാക്കി വയലില്‍ തള്ളി; തെളിവുകള്‍ നശിപ്പിക്കാന്‍ വസ്ത്രങ്ങളും, മൊബൈല്‍ ഫോണും എടുത്തുമാറ്റി; പെണ്‍കുട്ടിയുടെ പിതാവും അമ്മാവനും അടക്കം 8 പേര്‍ അറസ്റ്റില്‍
കോട്ട: (www.kvartha.com 20.06.2020) ഡ്രൈവര്‍ക്ക് വീട്ടിലെ പെണ്‍കുട്ടിയോട് പ്രണയം. വിവരമറിഞ്ഞ ബന്ധുക്കള്‍ 26കാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയശേഷം മൃതദേഹം വയലില്‍ തള്ളി. തെളിവുകള്‍ നശിപ്പിക്കാന്‍ വസ്ത്രങ്ങളും, മൊബൈല്‍ ഫോണും എടുത്തുമാറ്റി. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവും അമ്മാവനും അടക്കം കുടുംബത്തിലെ എട്ടുപേര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു.
രാജസ്ഥാനിലെ ജലവാര്‍ ജില്ലയില്‍ വെള്ളിയാഴ്ച രാവിലെയാണ് വയലില്‍ അര്‍ധനഗ്നമായ നിലയില്‍ ഡ്രൈവറുടെ മൃതദേഹം പരിക്കേറ്റനിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവ്, അമ്മാവന്‍, കുടുംബത്തിലെ മറ്റ് ആറു പേര്‍ എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. പരിക്കുകളേറ്റ നിലയില്‍ യുവാവിന്റെ മൃതദേഹം വെള്ളിയാഴ്ച രത്ലായ് പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള വയലില്‍ നിന്നാണ് കണ്ടെടുത്തത്.
രത്ലായ് ടൗണ്‍ നിവാസിയായ രാകേഷ് കുമാര്‍ ടേലിയാണ് കൊല്ലപ്പെട്ടത്. പ്രതികളുടെ കുടുംബത്തില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന രാകേഷ് കുടുംബത്തിലെ ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. വ്യാഴാഴ്ച ഉച്ചയോടെ പെണ്‍കുട്ടിയോടൊപ്പം ഇയാളെ വീട്ടുകാര്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഈ ബന്ധത്തെ എതിര്‍ത്ത കുടുംബാംഗങ്ങള്‍ രാകേഷിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.
തുടര്‍ന്ന് തെളിവ് നശിപ്പിക്കുന്നതിനായി രാകേഷിന്റെ വസ്ത്രങ്ങള്‍, മൊബൈല്‍ ഫോണ്‍, മറ്റു വസ്തുക്കള്‍ എന്നിവ മാറ്റി മൃതദേഹം വയലില്‍ ഉപേക്ഷിച്ചു. പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം വെള്ളിയാഴ്ച കുടുംബാംഗങ്ങള്‍ക്ക് കൈമാറി.
പെണ്‍കുട്ടിയുടെ പിതാവ് രഡുലാല്‍ ലോധ (60), അമ്മാവന്‍ ബദ്രിലാല്‍ ലോധ (58) എന്നിവരും മറ്റു ആറു കുടുംബാംഗങ്ങളുമാണ് അറസ്റ്റിലായതെന്ന് ഡിഎസ്പി വിജയശങ്കര്‍ ശര്‍മ പറഞ്ഞു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
Keywords: 26-Year-Old Man Kidnapped, Killed By Lover's Family In Rajasthan: Police, News, Local-News, Crime, Criminal Case, Kidnap, Killed, Police, Arrested, National.

Powered by Info News For You

Comments
Post a Comment