യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മനാഫിനെ കൊലപ്പെടുത്തിയ കേസ്; പി വി അന്‍വര്‍ എം എല്‍ എയുടെ സഹോദരീ പുത്രനായ മുഖ്യപ്രതി 25 വര്‍ഷത്തിനുശേഷം പിടിയില്‍

കോഴിക്കോട്: (www.kvartha.com 24.06.2020) യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മനാഫിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി 25 വര്‍ഷത്തിനുശേഷം കോഴിക്കോട് വിമാനത്താവളത്തില്‍ പിടിയിലായി. പി വി. അന്‍വര്‍ എംഎല്‍എയുടെ സഹോദരീ പുത്രന്‍ കൂടിയായ എടവണ്ണ സ്വദേശി ഷഫീഖ് ആണ് പിടിയിലായത്. ഷാര്‍ജയില്‍ നിന്നുള്ള ചാര്‍ട്ടേഡ് വിമാനത്തില്‍ ബുധനാഴ്ച രാവിലെ എത്തിയതായിരുന്നു. ഷഫീഖിനായി ലുക്ക്ഔട്ട് നോട്ടിസിറക്കി ഇന്റര്‍പോള്‍ സഹായത്തോടെ പിടികൂടണമെന്ന് 2018 ജൂലൈ 25ന് മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു.

ഒതായി അങ്ങാടിയില്‍ 1995 ഏപ്രില്‍ 13നാണ് ഓട്ടോ ഡ്രൈവര്‍ പള്ളിപ്പറമ്പന്‍ അബ്ദുല്‍ മനാഫ് (29) കൊല്ലപ്പെട്ടത്. എടവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന പി വി ഷൗക്കത്തലിയുടെ വീട്ടില്‍വച്ച് മകന്‍ പി വി അന്‍വറിന്റെയും മാലങ്ങാടന്‍ ഷെഫീഖ്, മാലങ്ങാടന്‍ സിയാദ്, മാലങ്ങാടന്‍ ഷെരീഫ് എന്നിവരുടെയും നേതൃത്വത്തില്‍ ഗൂഢാലോചന നടത്തി മാരകായുധങ്ങളുമായി എത്തിയ സംഘം അബ്ദുല്‍ മനാഫിന്റെ വീടുകയറി അക്രമിക്കുകയും തുടര്‍ന്ന് ഒതായി അങ്ങാടിയിലെത്തി നടുറോഡില്‍ പട്ടാപ്പകല്‍ അബ്ദുല്‍ മനാഫിനെ വെട്ടിക്കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്.

Manaf Murder - MLA PV Anwar's nephew arrested after 25 years, Kozhikode, News, Killed, Crime, Criminal Case, Accused, Arrested, Police, Airport, Kerala

മനാഫിന്റെ പിതാവ് ആലിക്കുട്ടിയുടെ കണ്‍മുന്നില്‍ വെച്ചായിരുന്നു കൊലപാതകം. കേസിലെ മറ്റൊരു പ്രതിയായ മാലങ്ങാടന്‍ ഷെരീഫ് നേരത്തെ കീഴടങ്ങിയിരുന്നു. പി വി അന്‍വര്‍ ഉള്‍പ്പെടെ 26 പേരാണ് കേസില്‍ പ്രതികളായത്. പ്രധാന സാക്ഷി കൂറുമാറിയതോടെ നാലാം പ്രതിയായ നിലവിലെ എംഎല്‍എ അന്‍വര്‍ അടക്കം 21 പ്രതികളെ വെറുതെ വിടുകയായിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ പിന്നീട് അപ്പീല്‍ നല്‍കുകയായിരുന്നു. കേസു നടന്നുകൊണ്ടിരിക്കുന്നതിനിടയില്‍ പി വി ഷൗക്കത്തലി മരിക്കുകയും ചെയ്തു.

Keywords: Manaf Murder - MLA PV Anwar's nephew arrested after 25 years, Kozhikode, News, Killed, Crime, Criminal Case, Accused, Arrested, Police, Airport, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?