കാസര്‍കോട് വാര്‍ത്ത ഇംപാക്ട്; കമ്മാടിയിലെ കമ്മൂണിറ്റി ഹാളില്‍ വയറിംഗ് പൂര്‍ത്തിയാക്കിയാല്‍ 24 മണിക്കൂറിനകം വൈദ്യുതി കണക്ഷന്‍ നല്‍കുമെന്ന് വൈദ്യുതി മന്ത്രിയുടെ ഓഫീസ്, നടപടി സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തിന്റെ ഇടപെടലിനെ തുടര്‍ന്ന്, ഉടന്‍ വൈദ്യുതീകരിക്കുമെന്ന് പഞ്ചായത്ത്
വെള്ളരിക്കുണ്ട്: (https://ift.tt/37aM7qU) ബളാല്‍ ഗ്രാമപഞ്ചായത്തിലെ കമ്മാടി പട്ടിക ജാതി പട്ടിക വര്‍ഗ്ഗ കൊളനയിലെ കമ്മൂണിറ്റി ഹാളില്‍ വൈദ്യുതി ഇല്ലാത്തതിനാല്‍ ഓണ്‍ലൈന്‍ പഠനത്തിന് പ്രയാസം നേരിടുന്ന വിദ്യാര്‍ത്ഥികളെ കുറിച്ചുള്ള കാസര്‍കോട് വാര്‍ത്തയുടെ റിപ്പോര്‍ട്ട് മന്ത്രിയുടെ ശ്രദ്ധയിലേക്ക്. വാര്‍ത്ത മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സാബു എബ്രഹാമിന്റെ ഇടപെടലിനെ തുടര്‍ന്നാണ്.
കോണ്‍ഗ്രസ് ഭരിക്കുന്ന ബളാല്‍ ഗ്രാമ പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍പ്പെട്ട കമ്മാടിയിലെ ദുരിതം നേരിടുന്ന കുട്ടികളെ കുറിച്ച്ഞായറാഴ്ച നല്‍കിയ വാര്‍ത്ത വൈദ്യുതി വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നനും ഇതുമായി ബന്ധപ്പെട്ടു ഉടന്‍ നടപടി ഉണ്ടാകുമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചതായും സി സാബു എബ്രഹാം അറിയിച്ചു.
വാര്‍ത്തയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കമ്മാടിയിലെ ഈ കമ്മൂണിറ്റി ഹാളില്‍ വൈദ്യുതിക്കായി വയറിംഗ് ജോലികളോ മറ്റ് കാര്യങ്ങളൊ ഒന്നും നടത്തിയിട്ടില്ലെന്ന് വ്യക്തമായിട്ടുണ്ടെന്ന് സാബു അബ്രഹാം പറഞ്ഞു. പഞ്ചായത്താണ് ഇത് ചെയ്യേണ്ടത്. പഞ്ചായത്ത് വയറിംഗ് ജോലികള്‍ തിങ്കളാഴ്ച പൂര്‍ത്തിയാക്കിയാല്‍ ചൊവ്വാഴ്ച തന്നെ കമ്മാടി കോളനി യിലെ ഈ കമ്മൂണിറ്റി ഹാളില്‍ വൈദ്യുതി കണക്ഷന്‍ നല്‍കുമെന്ന് മന്ത്രിയുടെ ഓഫീസില്‍ നിന്നും അറിയിച്ചിട്ടുണ്ട്.
പഞ്ചായത്ത് അനുവാദം നല്‍കുകയാണെങ്കില്‍ കമ്മാടിയിലെ 22 നിര്‍ദ്ധന വിദ്യര്‍ത്ഥികള്‍ക്ക് പഠനത്തിനായി ഡി വൈ എഫ് ഐ നല്‍കിയ ടെലിവിഷന്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് വയറിംഗ് ജോലികള്‍ പൂര്‍ത്തിയാക്കാനും പാര്‍ട്ടി ഒരുക്കമാണെന്നും സാബു എബ്രഹാം കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
ബളാല്‍ ഗ്രാമപഞ്ചായത്തിലെ വൈദ്യുതി ഇല്ലാത്ത മുഴുവന്‍ കമ്മൂണിറ്റി ഹാളുകളിലും അടിയന്തിരമായി വയറിംഗ് ജോലികള്‍ പൂര്‍ത്തിയാക്കി വൈദ്യുതി കണക്ഷന്‍ നല്‍കി നിര്‍ദ്ധന വിദ്യാര്‍ത്ഥികളുടെ ഓണ്‍ ലൈന്‍ പഠനം സുഗമമാക്കുമെന്ന് ബളാല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജു കട്ടക്കയം പറഞ്ഞു. പഞ്ചായത്തിലെ എട്ടാം വാര്‍ഡായ കമ്മാടി പട്ടിക വര്‍ഗ്ഗ കോളനിയില്‍ ഡി വൈ എഫ് ഐ നല്‍കിയ ടെലിവിഷന്‍ പ്രവര്‍ത്തിപ്പിക്കാന്‍ വൈദ്യുതി ഇല്ല എന്ന കാസര്‍കോട് വാര്‍ത്തയുടെ റിപോര്‍ട്ടിനോട് പ്രതികരിക്കുകയായിരുന്നു രാജു കട്ടക്കയം.
ചില സാങ്കേതിക കാരണങ്ങളാല്‍ കൊണ്ടാണ് പഞ്ചായത്തിലെ കമ്മൂണിറ്റി ഹാളുകളുടെ വൈദ്യുതീകരണം മുടങ്ങിയത്. എന്നാല്‍ ഇപ്പോള്‍ ഇതിന്റെ പ്രാധാന്യം വളരെ വലുതാണെന്നും ഇത്തരം കമ്മൂണിറ്റി ഹാളുകളില്‍ വൈദ്യുതി ഉണ്ടെങ്കില്‍ ഓണ്‍ലൈന്‍ പഠന കാലത്ത് പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിന് ഉപകരിക്കുമെന്നും, കഴിഞ്ഞ ദിവസം പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കമ്മൂണിറ്റി ഹാളുകള്‍ വയറിംഗ് ജോലികള്‍ പൂര്‍ത്തിയാക്കി വൈദ്യുതി കണക്ഷന്‍ നല്‍കാന്‍ തീരുമാനിച്ചതാണെന്നും ബളാല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
പഞ്ചായത്തിലെ കമ്മൂണിറ്റി ഹാളുകളില്‍ അടിയന്തിരമായി വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കുന്നതിനായി സുഹൃത്തും സി പി എം ജില്ലാ സെക്കട്ടറിയേറ്റ് അംഗവും കൂടിയായ സാബു എബ്രഹാം വകുപ്പ് മന്ത്രി തലത്തില്‍ നടത്തിയ ഇടപെടലുകള്‍ പഞ്ചായത്തിന്റെ അടിയന്തിര വൈദ്യുതി വല്‍ക്കരണ ജോലികള്‍ക്ക് മുതല്‍ കൂട്ടാവുമെന്നും ഇക്കാര്യത്തില്‍ സാബു എബ്രഹാമിനുള്ള പഞ്ചായത്തിന്റെ നന്ദി അറിയിക്കുന്നതായും രാജു കട്ടക്കയം പറഞ്ഞു.

Keywords: Vellarikundu, Kasaragod, Kerala, News, Student, Electricity, Study class, Report, Minister's office on Balal Panchayat students issue
Powered by Info News For You

Comments
Post a Comment