സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; തിരുവനന്തപുരം സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചത് മരണശേഷം, ഇതോടെ മരിച്ചവരുടെ എണ്ണം 24 ആയി

തിരുവനന്തപുരം: (https://ift.tt/2VxsNzx) സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. തിരുവനന്തപുരം സ്വദേശിയായ 76കാരനാണ് മരിച്ചത്. മരണശേഷമാണ് രോഗിക്ക് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 24 ആയി.

ജൂണ്‍ 27നാണ് ഇയാള്‍ മുംബൈയില്‍നിന്ന് നാട്ടിലെത്തിയത്. അപ്പോള്‍ തന്നെ ഇദ്ദേഹത്തിന് ഗുരുതരമായ ശ്വാസകോശ രോഗങ്ങളുണ്ടായിരുന്നു. തുടര്‍ന്ന് വിമാനത്താവളത്തില്‍നിന്ന് അദ്ദേഹത്തെ നേരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥയെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. കോവിഡ് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ സ്രവ സാമ്പിളുകളും പരിശോധനയ്ക്ക് എടുത്തിരുന്നു.

News, Kerala, Health, Trending, COVID-19, Death, Hospital, Treatment, Thiruvananthapuram, One more covid-19 death in kerala

27ന് രാത്രി തന്നെ, അസുഖം മൂര്‍ച്ഛിച്ച് മരിച്ചു. പിന്നീട് തിങ്കളാഴ്ച രാത്രിയാണ് കോവിഡ് പരിശോധനാഫലം പോസിറ്റീവ് ആയി എത്തിയത്.

Keywords: News, Kerala, Health, Trending, COVID-19, Death, Hospital, Treatment, Thiruvananthapuram, One more covid-19 death in kerala


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?