അഞ്ചലില്‍ വീണ്ടും കൊലപാതകം; 24 കാരിയായ ഭാര്യയെ കൊലപ്പെട്ട നിലയിലും ഭര്‍ത്താവിനെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി

കൊല്ലം: (https://ift.tt/372EwLa) ഉത്രയുടെ കൊലപാതകത്തിന്റെ ഞെട്ടലില്‍ നിന്ന് മുക്തരാവും മുന്‍പ് നാട്ടുകാരെ ഞെട്ടിച്ചു കൊണ്ട് മറ്റൊരു കൊലപാതകം. ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവ് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചതായാണ് പ്രാഥമിക വിവരം. അഞ്ചല്‍ ഇടമുളയ്ക്കല്‍ കൈപ്പള്ളി ജംഗ്ഷനിലെ വാടക വീട്ടിലെ താമസക്കാരായ സുനിലും(34) ഭാര്യ സുജിനിയുമാണ്(24) മരിച്ചത്. സുജിനിയെ തറയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രാവിലെ പാല്‍ വാങ്ങി മടങ്ങുന്ന സുനിലിനെ കണ്ടവരുണ്ട്. ഇതിന് ശേഷമാണ് വീട്ടിലെത്തി തൂങ്ങി മരിച്ചത്.

News, Kerala, Kollam, Husband, Wife, Killed, Death, Police, Case, Dead Body, Crime, Husband Killed Wife at Kollam

നിരന്തരം വഴക്കിട്ടിരുന്ന ഇവര്‍ തമ്മില്‍ രാത്രിയിലും വഴക്കുണ്ടാവുകയും അടിയേറ്റ് സുജിനി വീണതാകുമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രാവിലെ തറയില്‍ സുജിനിയെ മരിച്ച നിലയില്‍ കണ്ടതുകൊണ്ടാകും സുനില്‍ ജീവനൊടുക്കാന്‍ തീരുമാനിച്ചതെന്നാണ് കരുതുന്നത്. അഞ്ചല്‍ പൊലീസ് സ്ഥലത്തെത്തി. ഫോറന്‍സിക്- ഫിംഗര്‍പ്രിന്റ് വിഭാഗങ്ങള്‍ ഉടനെത്തും. ഇന്‍ക്വിസ്റ്റിന് ശേഷമേ കൂടുതല്‍ വ്യക്തത വരികയുള്ളൂ.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോകും. അഞ്ചല്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. കൊട്ടാരക്കര ഡിവൈ എസ് പി നസറുദ്ദീനും സ്‌പെഷ്യല്‍ അന്വേഷണ ടീമും ഇവിടേക്ക് തിരിച്ചു.

Keywords: News, Kerala, Kollam, Husband, Wife, Killed, Death, Police, Case, Dead Body, Crime, Husband Killed Wife at Kollam 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?