കോവിഡ്: 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്തത് 9851 കേസുകള്‍; ലോകത്ത് ഇന്ത്യ നാലാം സ്ഥാനത്ത്; രണ്ട് ദിവസത്തിനകം ഇറ്റലിയെ മറികടക്കുമെന്ന് സൂചന
ദില്ലി: (www.kvartha.com 05.06.2020) 24 മണിക്കൂറില്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത് 9851 കേവിഡ് കേസുകള്‍. കേവിഡ് കേസുകളില്‍ ലോകത്ത് ഇന്ത്യ നാലാം സ്ഥാനത്ത്. കേസുകള്‍ ഇനിയും ഉയരുകയാണെങ്കില്‍ രണ്ട് ദിവസത്തിനകം ഇന്ത്യ ഇറ്റലിയെ മറികടക്കുമെന്ന് സൂചന. 24 മണിക്കൂറില്‍ കോവിഡ് ബാധിച്ചു മരിച്ചത് 273 പേര്‍. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് കേസുകളുടെ എണ്ണം 2,26,770 ആയി ഉയര്‍ന്നു.
രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരണപ്പെട്ടത് 6348 പേര്‍. കഴിഞ്ഞ 24 മണിക്കൂറില്‍ 1,43,661 പേരുടെ സാംപിളുകളാണ് പരിശോധിച്ചത്. രാജ്യത്ത് ഇതുവരെ 43 ലക്ഷത്തോളം പേരുടെ കോവിഡ് പരിശോധനയാണ് നടത്തിയതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തെ മൊത്തം കോവിഡ് രോഗികളുടെ 65 ശതമാനവും മഹാരാഷ്ട്ര, ഡല്‍ഹി, ഗുജറാത്ത്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ്.
അമേരിക്കയും ബ്രിട്ടണുമാണ് ഇതുവരെ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് കേസുകളില്‍ മൂന്നാം സ്ഥാനമാണ് ഇറ്റലിക്ക്. 2.33 ലക്ഷം കോവിഡ് കേസുകളാണ് ഇറ്റലിയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇന്ത്യയേക്കാള്‍ അഞ്ചിരട്ടി മരണമാണ് ഇറ്റലിയില്‍ ഇത് വരെ റിപ്പോര്‍ട്ട് ചെയ്തത്.
Keywords: National, News, COVID19, India, Italy, Cases, Report, Death, Diseased, Virus, Health, COVID cases surging in India.

Powered by Info News For You

Comments
Post a Comment