രാജ്യത്ത് 24 മണിക്കൂറിനിടെ പന്ത്രണ്ടായിരത്തിലേറെ കേസുകള്‍; ആകെ കോവിഡ് ബാധിതര്‍ 3.6 ലക്ഷം കടന്നു
ന്യുഡല്‍ഹി: (www.kvartha.com 18/06/2020) രാജ്യത്ത് കോവിഡ് രോഗികളുടെ പ്രതിദിന വര്‍ധനവില്‍ റെക്കോര്‍ഡ്. 12,881 കേസുകളാണ് 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതര്‍ 3,66,946 ആയി. 334 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ആകെ 12,237 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. അതേ സമയം തുടര്‍ച്ചയായ ഒന്‍പതാം ദിവസവും രോഗമുക്തരായവരുടെ എണ്ണം ചികിത്സയില്‍ ഉള്ളവരേക്കാള്‍ കൂടുതലായിട്ടുണ്ട്. 1,94,324 പേര്‍ രോഗമുക്തരായി. 1,60,384 പേരാണ് ചികിത്സയിലുള്ളത്.
മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി, ഗുജറാത്ത്, ഉത്തര്‍പ്രദേശ് എന്നി സംസ്ഥാനങ്ങളിലാണ് രാജ്യത്ത് കോവിഡ് ബാധിതര്‍ കൂടുതലുളളത്. 1.16 ലക്ഷം പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനുള്ളില്‍ മഹാരാഷ്ട്രയില്‍ 3,307 പേര്‍ക്ക് രോഗം പിടിപെട്ടു. 114 പേര്‍ മരിച്ചു. ആകെ മരണം 5,651 ആയി ഉയര്‍ന്നതായും മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു. അതേസമയം 59,166 പേര്‍ ഇതുവരെ രോഗമുക്തരായി. 51,921 പേരാണ് നിലവില്‍ മഹാരാഷ്ട്രയില്‍ ചികിത്സയിലുളളത്. തമിഴ്‌നാട്ടില്‍ രോഗികളുടെ എണ്ണം 50,000 കടന്നു. ഇതുവരെ 576 പേര്‍ മരിച്ചു. 24 മണിക്കൂറിനിടെ 2174 കേസുകളും 48 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ 67 പേര്‍ മരിച്ചു. 2414 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗുജറാത്തില്‍ 520 പുതിയ കേസുകളും 27 മരണവും ഉത്തര്‍പ്രദേശില്‍ 583 പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

Keywords: National, India, COVID-19, Death, cases, corona, New Delhi, Maharashtra, Tamilnadu, Gujarat, Uttar Pradesh, Covid-19: 12,881 new cases, 334 deaths in last 24 hours; India’s tally crosses 3.6 lakh
Powered by Info News For You

Comments
Post a Comment