രാജ്യം നീങ്ങുന്നത് അതീവ ഗുരുതരാവസ്ഥയിലേക്ക്, 24 മണിക്കൂറിനിടെ ഏകദേശം 20,000 കോവിഡ് ബാധിതര്‍, മരണം 410

ന്യൂഡല്‍ഹി: (www.kvartha.com 28/06/2020) രാജ്യത്ത് കോവിഡ് രോഗ ബാധയും മരണവും ദിനം പ്രതിവര്‍ദ്ധിക്കുന്നു. അതീവ ഗുരുതരാവസ്ഥയിലേക്കാണ് രാജ്യം നീങ്ങികൊണ്ടിരിക്കുന്നത്.  24 മണിക്കൂറിനിടെ 19,906 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതാദ്യമായാണ് 19,000ല്‍ അധികം കേസുകള്‍ ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇതോടെ ആകെ കേസുകളുടെ എണ്ണം 5,28,859 ആയി. 410 പേരാണ് 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 16,095 ആയി ഉയര്‍ന്നു. നിലവില്‍ 2,03,051 പേര്‍ ചികിത്സയിലാണ്.

ഇതുവരെ 3,09,713 പേര്‍ രോഗമുക്തരായി. രാജ്യത്തെ രോഗമുക്തി നിരക്കും ഇതിനോടകം ഉയര്‍ന്നിച്ചുണ്ട്. 58 ശതമാനത്തില്‍ അധികമാണ് രോഗ മുക്തി നിരക്ക്. മഹാരാഷ്ട്ര, ഡല്‍ഹി, തമിഴ്‌നാട്, ഗുജറാത്ത് തുങ്ങിയ സംസ്ഥാനങ്ങളാണ് രോഗബാധയില്‍ മുന്നിലുള്ളത്. രോഗബാധിതരുടെ എണ്ണത്തില്‍ ചെന്നൈ നഗരം രോഗം ആദ്യം റിപ്പോര്‍ട്ട് ചെയ്ത വുഹാനെ കഴിഞ്ഞ ദിവസം മറികടന്നു. നേരത്തെ മഹാരാഷ്ട്ര മാത്രം രോഗ ബാധിതരുടെ എണ്ണത്തില്‍ ചൈനയെ മറികടന്നിരുന്നു.



Keywords: India, National, News, Death, cases, COVID-19, corona, New Delhi, With nearly 20,000 new Covid-19 cases in biggest single-day jump, India’s infection tally over 5.28 lakh


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?