രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധന; 24 മണിക്കൂറിനിടെ 16,922 കേസുകള്‍, മരണം 418
ന്യൂഡല്‍ഹി : (www.kvartha.com 24/06/2020) രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 24 മണിക്കൂറിനിടെ 16,922 പേര്‍ക്കാണ് രോഗം സ്ഥിരികരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 4,73,105 ആയി. 418 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. തോടെ രാജ്യത്ത് ആകെ കൊവിഡ് മരണം 14,894 ആയി. ഇത് വരെ 2,71,696 പേര്‍ക്ക് രോഗം ഭേദമായെന്നാണ് ഔദ്യോഗിക കണക്ക്. നിലവില്‍ 1,86,514 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിലുള്ളതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയും പുറത്തിറക്കിയ കണക്കില്‍ പറയുന്നു.
ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം 95 ലക്ഷം പിന്നിട്ടു . പുതിയ കണക്ക് പ്രകാരം 95.15 ലക്ഷമാണ് ലോകത്തെ കോവിഡ് രോഗികളുടെ എണ്ണം . കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4.83 ലക്ഷമായി. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത് 24.62 ലക്ഷം . അമേരിക്കയില്‍ മരണപ്പെട്ടവരുടെ എണ്ണം 1.24 ലക്ഷമാണ് . ബ്രസീലില്‍ 11.92 ലക്ഷംപേര്‍ക്കാണ് കോവിഡ് ബാധിച്ചത് ഇതില്‍ 53,874 പേര്‍ മരണപ്പെട്ടു. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ആകെ കോവിഡ് ബാധിതരില്‍ മൂന്നിലൊന്ന് ദക്ഷിണാഫ്രിക്കയിലാണ് . 1,06,000 ലധികം പേര്‍ക്ക് രാജ്യത്ത് വൈറസ്ബാധ സ്ഥിരീകരിച്ചിട്ടുണ്ട് . 2,100 ലധികം പേര്‍ക്ക് ഇതുവരെ മരിച്ചു .
Keywords: India, National, COVID-19, cases, Death, News, Patient, Record, Nearly 17,000 new Covid-19 cases in 24 hours push India’s tally to over 4.7 lakh

Powered by Info News For You

Comments
Post a Comment