കോവിഡ് ഭീതിയില്‍ ഇന്ത്യ; 24 മണിക്കൂറിനിടെ 15000ലധികം കേസുകള്‍, കോവിഡ് ബാധിതരുടെ എണ്ണം നാലുലക്ഷം കടന്നു

ന്യൂഡല്‍ഹി: (www.kvartha.com 21/06/2020) രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം നാല് ലക്ഷം പിന്നിട്ടു. 24 മണിക്കൂറിനിടെ 15,413 പേര്‍ക്കാണ്  രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 4,10,461 ആയി ഉയര്‍ന്നു. ഇതാദ്യമായാണ് പ്രതിദിന വര്‍ദ്ധന പതിനയ്യായിരം കടക്കുന്നത്. 306 പേരാണ് 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചത്. 13,254 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് മൂലം മരിച്ചത്. രാജ്യത്ത് 1,69,451 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 2,27,756 പേര്‍ക്ക് രോഗം ഭേദമായി. രാജ്യത്ത് അതിവേഗം കോവിഡ് വ്യാപിക്കുന്നതിനിടെ രോഗം ഭേദമാകുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതും നേരിയ ആശ്വാസം നല്‍കുന്നുണ്ട്.

മഹാരാഷ്ട്രയില്‍ 1,28,205 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 5984 പേര്‍ മരിക്കുകയും ചെയ്തു. 56,746 പേര്‍ക്ക് കോവിഡ് കേസികളുള്ള ഡല്‍ഹിയില്‍ 2112 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഗുജറാത്തില്‍ 26,680 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. 1,638 പേര്‍ മരിക്കുകയും ചെയ്തു. തമിഴ്‌നാട്ടില്‍ 56,845 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 704 മരണവും റിപ്പോര്‍ട്ട് ചെയ്തു.


Keywords: India, National, News, New Delhi, Maharashtra, Tamilnadu, COVID-19, cases, Death, Coronavirus: India’s case count crosses 4 lakh with record 15,413 new infections in a day


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?