രാജ്യത്ത് കോവിഡ് ബാധിതര്‍ നാലര ലക്ഷത്തിലേക്ക്, 24 മണിക്കൂറിനുള്ളില്‍ 14,933 പേര്‍ക്ക് കോവിഡ്

ന്യൂഡല്‍ഹി: (www.kvartha.com 23/06/2020) രാജ്യത്ത് കോവിഡ് ബാധിതര്‍ നാലര ലക്ഷത്തിലേക്ക് അടുക്കുന്നു. 24 മണിക്കൂറിനുള്ളില്‍ 14,933 പേര്‍ക്കാണ് കോവിഡ് സ്ഥിരികരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 4,40,215 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 312 പേരാണ് കോവിഡ് മരണത്തിന് കീഴടങ്ങിയിരിക്കുന്നത്.  ഇതോടെ രാജ്യത്തെ മരണ സംഖ്യ 14,011 ആയി ഉയര്‍ന്നു. നിലവില്‍ 1,78,014 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. 2,48,190 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്.

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 92 ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഇതുവരെ 9,188,363 പേര്‍ക്ക് കോവിഡ് ബാധിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ആകെ രോഗികളില്‍ 4,937,282 രോഗമുക്തരായി. നിലവില്‍ 3,776,742 പേരാണ് ലോകത്ത് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 3,718,854 പേരുടെ ആരോഗ്യനില തൃപ്തികരമാണ്. 57,888 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്ത് 3,500 ലധികം ആളുകളാണ് കോവിഡിനെ തുടര്‍ന്ന് മരിച്ചത്. ഇതോടെ ലോകത്ത് കോവിഡ് ബാധച്ച് മരിച്ചവരുടെ എണ്ണം 474,339 ആയി.


Keywords: India, National, News, COVID-19, cases, Death, Patient, 14,933 fresh COVID-19 cases in India, tally climbs to 4,40,215


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?