രാജ്യത്ത് കോവിഡ് കുതിച്ചുയരുന്നു, 24 മണിക്കൂറിനിടെ 13586 കൊവിഡ് രോഗികളും 336 മരണവും

ന്യൂഡല്‍ഹി: (www.kvartha.com 19/06/2020)  രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ആദ്യമായാണ് കൊവിഡ് കേസുകള്‍ ഒരു ദിവസം 13000 കടക്കുന്നത്. 24 മണിക്കൂറിനുള്ളില്‍ 13,586 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ 3,80,532 പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. 336 മരണവും റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണം 12,573 ആയി. 1,63,248 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇന്ത്യയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം രണ്ട് ലക്ഷം കടന്നു. 2,04711 പേരാണ് രോഗമുക്തരായത്. രോഗമുക്തരായവരുടെ എണ്ണം ചികിത്സയില്‍ ഉള്ളവരേക്കാള്‍ കൂടുതലായി തുടരുന്നത് മാത്രമാണ് രാജ്യത്തിന് ആശ്വാസം പകരുന്നത്.

മഹാരാഷ്ട്രയില്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത് 3752 കേസുകളാണ്. 100 പേര്‍ക്ക് ജീവനും നഷ്ടപ്പെട്ടു. ഇതോടെ സംസ്ഥാനത്ത് ആകെ കോവിഡ് ബാധിതര്‍ 1,20,504 ആയി. സംസ്ഥാനത്ത് ഇതുവരെ മരിച്ചത് 5,751 പേരാണ്. ഇതുവരെ രോഗമുക്തിനേടിയത് 60,838 പേരാണ്. തമിഴ്‌നാട്ടില്‍ 52,334 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 23,068പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 28,641പേര്‍ രോഗമുക്തരായി. 625പേര്‍ മരിച്ചു. ഡല്‍ഹിയില്‍ 49,979പേര്‍ക്കാണ് ആകെ രോഗം സ്ഥിരീകരിച്ചത്. 21,341പേര്‍ രോഗമുക്തരായപ്പോള്‍ 1,969പേര്‍ മരിച്ചു.


Keywords : India, National, News, COVID-19, corona, cases, Death, Maharashtra, Tamilnadu, Coronavirus update: For the first time, India adds over 13,000 new cases in a day, tally rises to 3.8 lakh


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?