ആശങ്ക അകലാതെ ഇന്ത്യ; 24 മണിക്കൂറിനിടെ 12,000ത്തോളം കോവിഡ് രോഗികള്‍; ഇളവുകള്‍ നീക്കുമോ?

ന്യൂഡല്‍ഹി: (www.kvartha.com 14/06/2020) രാജ്യത്ത് കോവിഡ് രോഗികള്‍ രോഗികള്‍ അനുദിനം വര്‍ധിച്ചുവരുന്നു. 24 മണിക്കൂറിനിടെ 11,929 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത് .ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 3,20,922 ആയി ഉയര്‍ന്നു. ഒറ്റ ദിവസത്തിനിടെ 311 പേര്‍ രാജ്യത്ത് കൊവിഡ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടതോടെ ആകെ മരണസംഖ്യ 9195 ആയി.  മരണസംഖ്യ എണ്ണായിരത്തില്‍ നിന്ന് ഒന്‍പതിനായിരത്തേക്ക് എത്തിയത് വെറും മൂന്ന് ദിവസംകൊണ്ടാണ്. 1,49,348 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. രോഗം ഭേദമാകുന്നവരുടെ നിരക്ക് 50 ശതമാനം കടന്നു. 50.59 ശതമാനം ആളുകള്‍ രോഗമുക്തരായി. 1,62,378 ആളുകളാണ് ഇതുവരെ രോഗമുക്തരായത്.

ഇന്ത്യയില്‍ കൊവിഡ് രോഗികള്‍ അനുദിനം വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ സ്ഥിതി ഗതികള്‍ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നതതല യോഗം വിളിച്ചിരിക്കുകയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കും.


Keywords: India, COVID-19, cases, corona, Death, New Delhi, 11929 coronavirus cases in india with in 24 hours


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?