രാജ്യത്ത് രോഗികള്‍ മൂന്നുലക്ഷംകടന്നു; 24 മണിക്കൂറിനിടെ 11,458 കോവിഡ് കേസുകള്‍
ന്യൂഡല്‍ഹി: (www.kvartha.com 13/06/2020) രാജ്യത്ത് 24 മണ്ക്കൂറിനിടെ 11,458 പേര്‍ക്ക് കോവിഡ് ബാധിച്ചു. രാജ്യത്ത് ആദ്യമായാണ് ഒറ്റ ദിവസം ഇത്രയും കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 3,08,993 ആയി ഉയര്‍ന്നു. കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ രാജ്യത്ത് ഒരുലക്ഷം പേര്‍ക്കാണ് രോഗം പിടിപ്പെട്ടത്. രാജ്യത്ത് 386 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് മരണ സംഘ്യ 8,884 ആയി ഉയര്‍ന്നു. തുടര്‍ച്ചയായ മൂന്നാം ദിവസവും റിപ്പോര്‍ട്ട് ചെയ്ത മരണസംഖ്യ 300 കടന്നു. പോസിറ്റീവ് കേസുകളിലും മരണസംഖ്യയിലും ഒറ്റ ദിവസത്തെ റെക്കോര്‍ഡ് വര്‍ധനയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
മഹാരാഷ്ട്രയില്‍ മാത്രം കോവിഡ് ബാധിച്ചവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. മഹാരാഷ്ട്രയില്‍ വൈറസ്ബാധിച്ചവരുടെ എണ്ണം 1,01,141 ആയിട്ടുണ്ട്. 3717 മരണവും മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
ഗുജറാത്തില്‍ 22527 പേര്‍ക്ക് രോഗവും 1415 മരണവുമുണ്ടായി. ഡല്‍ഹിയില്‍ 36824 പേര്‍ക്കാണ് വൈറസ് ബാധിച്ചത്. 1214 പേര്‍ മരിച്ചു. തമിഴ്‌നാട്ടില്‍ രോഗബാധിതരുടെ എണ്ണം 40698 ആയി. 367 മരണവും റിപ്പോര്‍ട്ട് ചെയ്തു.

Keywords: India, National, News, COVID-19, corona, cases, Death, Report, Record, India reports highest single-day spike of 11,458 cases; National tally surges past 3.08 lakh
Powered by Info News For You

Comments
Post a Comment