ജൂണ്‍ മൂന്നിന് കാണാതായ ബാര്‍ ജീവനക്കാരന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി; 23കാരന്റെ മരണത്തില്‍ ദുരൂഹത

കോട്ടയം: (https://ift.tt/385NkQJ) ജൂണ്‍ മൂന്നിന് ജോലിക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങി കാണാതായ ബാര്‍ ജീവനക്കാരന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. സമീപത്തു നിന്ന് ലഭിച്ച വസ്ത്രങ്ങളും ചെരുപ്പും ബന്ധുക്കള്‍ തിരിച്ചറിഞ്ഞതോടെയാണ് നാട്ടകത്ത് നിന്ന് കണ്ടെത്തിയ മൃതദേഹ അവശിഷ്ടങ്ങള്‍ കുടവെച്ചൂര്‍ വെളുത്തേടത്തുചിറയില്‍ ഹരിദാസിന്റെ മകന്‍ ജിഷ്ണു (23)വിന്റേതാണെന്ന് തിരിച്ചറിഞ്ഞത്. മൃതദേഹാവശിഷ്ടങ്ങള്‍ അല്‍പസമയത്തിനകം പോസ്റ്റ്‌മോര്‍ട്ടം ചെയ്യും.

News, Kerala, Kottayam, Dead Body, Police, Case, Family, Parents, Mobile Phone, Kerala missing youth deadbody found

യുവാവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും ബന്ധുക്കള്‍ ആരോപിച്ചു. കുമരകം ആശിര്‍വാദ് ബാറിലെ ജീവനക്കാരനായിരുന്ന യുവാവിനെ ജൂണ്‍ മൂന്നിനാണ് കാണാതായത്.

രാവിലെ എട്ടിന് വീട്ടില്‍ നിന്നിറങ്ങിയ ജിഷ്ണു സൈക്കിള്‍ ശാസ്തക്കുളത്തിന് സമീപം വെച്ച് ബസില്‍ കുമരകത്തേക്ക് തിരിച്ചു. യാത്രക്കിടെ ബാറില്‍ ജീവനക്കാരനായ സുഹൃത്തിനെ വിളിച്ചിരുന്നു. എട്ടേമുക്കാലോടെ ജിഷ്ണുവിന്റെ ഫോണ്‍ ഓഫായി പിന്നീട് യാതൊരു വിവരവുമില്ല.

പിന്നീട് രാത്രി ഏഴ് മണിയോടെ ബാര്‍ മാനേജരടക്കം നാലുപേര്‍ ജിഷ്ണുവിനെ അന്വേഷിച്ച് വീട്ടിലെത്തിയപ്പോളാണ് മാതാപിതാക്കള്‍ വിവരം അറിഞ്ഞത്. രാത്രി തന്നെ അന്വേഷണം ആരംഭിച്ച വൈക്കം പൊലീസിന് 20 ദിവസത്തിലേറെ അന്വേഷിച്ചിട്ടും യുവാവിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

Keywords: News, Kerala, Kottayam, Dead Body, Police, Case, Family, Parents, Mobile Phone, Kerala missing youth deadbody found


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?