കൊല്ലത്ത് കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ആള്‍ മരിച്ചു; സംസ്ഥാനത്ത് ഇതോടെ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 22 ആയി

കൊല്ലം: (www.kvartha.com 23.06.2020) കൊല്ലത്ത് കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ആള്‍ മരിച്ചു. സംസ്ഥാനത്ത് ഇതോടെ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 22 ആയി. കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മയ്യനാട് സ്വദേശി വസന്തകുമാര്‍ (68) ആണ് മരിച്ചത്.

വസന്തകുമാറിനു ന്യൂമോണിയ ബാധിച്ചിരുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു. തുടര്‍ന്ന് തിങ്കളാഴ്ച രാത്രിയില്‍ ഹൃദയാഘാതം ഉണ്ടായി. ചൊവ്വാഴ്ച രാവിലെ 9.55നാണു മരണം സംഭവിച്ചത്. സംസ്‌കാരം കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചു നടക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

Kollam native succumbs to COVID-19; death toll in state touches 22, News, Health, Health & Fitness, Dead, Hospital, Treatment, Kochi, Police, Kerala

ഡല്‍ഹി നിസാമുദ്ദീനില്‍നിന്ന് ഈ മാസം പത്തിനാണ് വസന്തകുമാര്‍ കേരളത്തിലെത്തിയത്. രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് 17നു കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. അതീവഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് 62,000 രൂപ വിലയുള്ള ജീവന്‍രക്ഷാ മരുന്ന് പൊലീസാണു കൊച്ചിയില്‍ നിന്നെത്തിച്ചു കൊടുത്തത്. കൊല്ലത്ത് രണ്ടാമത്തെ കോവിഡ് മരണമാണ്.

Keywords: Kollam native succumbs to COVID-19; death toll in state touches 22, News, Health, Health & Fitness, Dead, Hospital, Treatment, Kochi, Police, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?