സഹലിന്റെ ജഴ്‌സി ലേലത്തിന് പോയത് 2,02,005 രൂപയ്ക്ക്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും
കണ്ണൂര്‍: (www.kvartha.com 27.06.2020) കേരള ബ്ലാസ്‌റ്റേഴ്‌സ് ഫുട്‌ബോള്‍താരം സഹല്‍ അബ്ദുള്‍ സമദിന്റെ ജേഴ്‌സി ലേലത്തില്‍ വച്ചപ്പോള്‍ 2,02,005 രൂപ ലഭിച്ചു. റീ സൈക്കിള്‍ കേരള പദ്ധതിയില്‍ ഡിവൈഎഫ്‌ഐ പയ്യന്നൂര്‍ ബ്ലോക്ക് കമ്മിറ്റിയാണ് സഹല്‍ വേള്‍ഡ് കപ്പ് ക്വാളിഫൈയിങ് മാച്ചില്‍ അണിഞ്ഞ ജേഴ്‌സി ലേലത്തില്‍ വച്ചത്. ക്ലബ് 2005 ടര്‍ഫ് കോര്‍ട്ടും ഗ്രേറ്റ് കവ്വായിയും ചേര്‍ന്നാണ് ജേഴ്‌സി സ്വന്തമാക്കിയത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നതിനായി ശനിയാഴ്ച വൈകിട്ട് അഞ്ചിന് കവ്വായി പാര്‍ക്കില്‍ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ടി ഐ മധുസൂദനന്‍ തുക ഏറ്റുവാങ്ങും. സഹല്‍ അബ്ദുള്‍ സമദ് നേരിട്ട് ജേഴ്‌സി കൈമാറും.
Keywords: Kannur, News, Kerala, Sports, Chief Minister, Sahal Abdul Samad, Kerala Blasters, Football Player, Jersey, Relief fund, More than two lakh for relief fund get from the jersey of Sahal Abdul Samad
Powered by Info News For You

Comments
Post a Comment