മോഹന്‍ലാല്‍ കുടജാദ്രി യാത്രയില്‍ കണ്ടു മുട്ടിയ സന്യാസി വിടവാങ്ങി; ആയുസ്സ് ഒന്നര വര്‍ഷം കൂടിയേയുള്ളൂവെന്ന് പറഞ്ഞതും 2020ലെ മരണവും അവസാനം സത്യമാവുന്നു; ഏവരേയും വിസ്മയിപ്പിച്ച് ചന്തുകുട്ടി സ്വാമി പ്രവചിച്ച സമയത്ത് ഇഹലോകവാസം വെടിഞ്ഞു; മൂകാംബികയിലെ ആത്മീയ തേജസ് ഇനി ഓര്‍മ്മ
കൊല്ലൂര്‍: (https://ift.tt/3erKp7s) മോഹന്‍ലാല്‍ കുടജാദ്രി യാത്രയിലെ ആത്മീയതയില്‍ കണ്ടു മുട്ടിയ സന്യാസി വിടവാങ്ങി. കുടജാദ്രി യാത്രക്കിടയില്‍ കണ്ടു മുട്ടിയ ചന്തുക്കുട്ടി സ്വാമി എന്ന രാമാനന്ദ സരസ്വതി ലാലിന് ഗുരു തുല്യനായയിരുന്നു. അടുത്തറിയുന്നവര്‍ക്കു അദ്ദേഹം ഒരു അനുഭവമായിരുന്നു. അവധൂതനാണോ, സന്യാസിയാണോ, ഋഷിയാണോ എന്നതില്‍ കാര്യമില്ല. വന്നു കാണുന്നവര്‍ക്ക് സ്നേഹം സ്വാമി മാത്രമായിരുന്നു നല്‍കിയിരുന്നത്. ഒടുവില്‍ സ്വന്തം ദേഹവിയോഗത്തെക്കുറിച്ചു സ്വാമി പറഞ്ഞ വാക്കും സത്യമാകുന്നു.
മോഹന്‍ലാലിന്റെ ആത്മീയ ഗുരുനാഥനായിരുന്ന സ്വാമി രാമാനന്ദ സരസ്വതി (ചന്തുക്കുട്ടി സ്വാമി-98) അന്തരിച്ചു. കൊല്ലൂര്‍ രാമാനന്ദാശ്രമ സ്ഥാപകനും കൊല്ലൂരില്‍ തീര്‍ത്ഥാടകരുടെ ആത്മീയ വഴികാട്ടിയുമായിരുന്ന സ്വാമി. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടിനായിരുന്നു വിയോഗം.
നടന്‍ മോഹന്‍ലാലിനെ 35 വര്‍ഷം മുന്‍പ് ആദ്യമായി കുടജാദ്രിയിലേക്കു കൂട്ടിക്കൊണ്ടുപോയത് സ്വാമിയായിരുന്നു. പല പ്രമുഖരുടെയും കൊല്ലൂരിലെ വഴികാട്ടി കൂടിയായിരുന്നു സ്വാമി. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിയായ സ്വാമി 50 വര്‍ഷം മുന്‍പ് കൊല്ലൂരില്‍ എത്തിയതാണ്. ക്ഷേത്ര പരിസരത്തും കുടജാദ്രി മലമുകളിലെ ഗുഹയിലുമായി വര്‍ഷങ്ങളോളം ജീവിച്ചു. പിന്നീട് മൂകാംബികാ ദേവീ ക്ഷേത്ര പരിസരത്ത് രാമാനന്ദാശ്രമം സ്ഥാപിച്ചു.
2020ല്‍ മരിക്കുമെന്ന് സ്വാമി ശിഷ്യരോടെല്ലാം പറഞ്ഞിരുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ് ലാലിനെ കൊച്ചിയിലെ വീട്ടിലെത്തി കാണുമ്പോഴും സ്വാമി പറഞ്ഞു. 2020ല്‍ ആണ് ദേഹവിയോഗം. അതാണ് അക്ഷരം പ്രതി ശരിയാകുന്നത്. ഒന്നര വര്‍ഷം മുന്‍പ് ഒടിയന്‍ സിനിമയുടെ ലൊക്കേഷനിലും എത്തി മോഹന്‍ലാലിനെ കണ്ടിരുന്നു. 'ഇനി കാണില്ല, ഒന്നര വര്‍ഷം കൂടിയേ ആയുസ്സുള്ളൂ'. ഇതായിരുന്നു സ്വാമി ലാലിനോട് അവസാനമായി പറഞ്ഞത്.
സ്വാമിയെ കുറിച്ചുള്ള ഓര്‍മ്മകള്‍ മോഹന്‍ലാല്‍ പങ്കുവച്ചിട്ടുണ്ട്. മൂകാംബികയില്‍ എത്തിയതും നീര്‍ച്ചോലയില്‍ കുളിച്ചതും സ്വാമി ഉണ്ടാക്കി നല്‍കിയ കഞ്ഞി കുടിച്ച് അവിടെ ചാക്ക് പുതച്ച് ഉറങ്ങിയതുമെല്ലാം ലാല്‍ മുന്‍പ് വിശദീകരിച്ചിരുന്നു. ചന്തുക്കുട്ടി സ്വാമിയുണ്ടാക്കിയ സ്വധീനവും വിശദീകരിച്ചിരുന്നു.
സ്വാമി നിത്യാനന്ദയുടെ ശിഷ്യനാണ് ചന്തുക്കുട്ടി സ്വാമി. കുടജാദ്രിയിലേക്കു റോഡും വാഹനവും ഇല്ലാതിരുന്ന കാലത്ത് കാല്‍നടയായി കുടജാദ്രിയിലെത്താന്‍ ഒട്ടേറെപ്പേര്‍ക്കു വഴികാട്ടിയായതു സ്വാമിയായിരുന്നു. അവസാനകാലം വരെ സ്വയം പാകം ചെയ്ത ഭക്ഷണം. പ്രായത്തിന്റെ വലിയ നിയന്ത്രണങ്ങളില്ലാത്ത ശരീരം. നടക്കാന്‍ വടി വേണമെന്ന് മാത്രം. ഓര്‍മ്മക്കുറവ് തീരെ ഇല്ല. സംസ്‌കാരം കൊല്ലൂര്‍ സൗപര്‍ണിക തീരത്തുള്ള പൊതുശ്മശാനത്തില്‍ നടന്നു.
Keywords: News, National, India, Karnataka, Travel, Mohanlal, Actor, Temple, Death, The spiritual glory of the Mookambika is passed awayമോഹന്‍ലാലിന്റെ ആത്മീയ ഗുരുനാഥനായിരുന്ന സ്വാമി രാമാനന്ദ സരസ്വതി (ചന്തുക്കുട്ടി സ്വാമി-98) അന്തരിച്ചു. കൊല്ലൂര്‍ രാമാനന്ദാശ്രമ സ്ഥാപകനും കൊല്ലൂരില്‍ തീര്‍ത്ഥാടകരുടെ ആത്മീയ വഴികാട്ടിയുമായിരുന്ന സ്വാമി. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടിനായിരുന്നു വിയോഗം.
നടന്‍ മോഹന്‍ലാലിനെ 35 വര്‍ഷം മുന്‍പ് ആദ്യമായി കുടജാദ്രിയിലേക്കു കൂട്ടിക്കൊണ്ടുപോയത് സ്വാമിയായിരുന്നു. പല പ്രമുഖരുടെയും കൊല്ലൂരിലെ വഴികാട്ടി കൂടിയായിരുന്നു സ്വാമി. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിയായ സ്വാമി 50 വര്‍ഷം മുന്‍പ് കൊല്ലൂരില്‍ എത്തിയതാണ്. ക്ഷേത്ര പരിസരത്തും കുടജാദ്രി മലമുകളിലെ ഗുഹയിലുമായി വര്‍ഷങ്ങളോളം ജീവിച്ചു. പിന്നീട് മൂകാംബികാ ദേവീ ക്ഷേത്ര പരിസരത്ത് രാമാനന്ദാശ്രമം സ്ഥാപിച്ചു.
2020ല്‍ മരിക്കുമെന്ന് സ്വാമി ശിഷ്യരോടെല്ലാം പറഞ്ഞിരുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ് ലാലിനെ കൊച്ചിയിലെ വീട്ടിലെത്തി കാണുമ്പോഴും സ്വാമി പറഞ്ഞു. 2020ല്‍ ആണ് ദേഹവിയോഗം. അതാണ് അക്ഷരം പ്രതി ശരിയാകുന്നത്. ഒന്നര വര്‍ഷം മുന്‍പ് ഒടിയന്‍ സിനിമയുടെ ലൊക്കേഷനിലും എത്തി മോഹന്‍ലാലിനെ കണ്ടിരുന്നു. 'ഇനി കാണില്ല, ഒന്നര വര്‍ഷം കൂടിയേ ആയുസ്സുള്ളൂ'. ഇതായിരുന്നു സ്വാമി ലാലിനോട് അവസാനമായി പറഞ്ഞത്.
സ്വാമിയെ കുറിച്ചുള്ള ഓര്‍മ്മകള്‍ മോഹന്‍ലാല്‍ പങ്കുവച്ചിട്ടുണ്ട്. മൂകാംബികയില്‍ എത്തിയതും നീര്‍ച്ചോലയില്‍ കുളിച്ചതും സ്വാമി ഉണ്ടാക്കി നല്‍കിയ കഞ്ഞി കുടിച്ച് അവിടെ ചാക്ക് പുതച്ച് ഉറങ്ങിയതുമെല്ലാം ലാല്‍ മുന്‍പ് വിശദീകരിച്ചിരുന്നു. ചന്തുക്കുട്ടി സ്വാമിയുണ്ടാക്കിയ സ്വധീനവും വിശദീകരിച്ചിരുന്നു.
സ്വാമി നിത്യാനന്ദയുടെ ശിഷ്യനാണ് ചന്തുക്കുട്ടി സ്വാമി. കുടജാദ്രിയിലേക്കു റോഡും വാഹനവും ഇല്ലാതിരുന്ന കാലത്ത് കാല്‍നടയായി കുടജാദ്രിയിലെത്താന്‍ ഒട്ടേറെപ്പേര്‍ക്കു വഴികാട്ടിയായതു സ്വാമിയായിരുന്നു. അവസാനകാലം വരെ സ്വയം പാകം ചെയ്ത ഭക്ഷണം. പ്രായത്തിന്റെ വലിയ നിയന്ത്രണങ്ങളില്ലാത്ത ശരീരം. നടക്കാന്‍ വടി വേണമെന്ന് മാത്രം. ഓര്‍മ്മക്കുറവ് തീരെ ഇല്ല. സംസ്‌കാരം കൊല്ലൂര്‍ സൗപര്‍ണിക തീരത്തുള്ള പൊതുശ്മശാനത്തില്‍ നടന്നു.
Powered by Info News For You

Comments
Post a Comment