പൊലീസ് സ്റ്റേഷനിലെത്തിയ വീട്ടമ്മ ആവശ്യപ്പെട്ടത് 2000 രൂപ; പണം കൊടുത്തതിന് പുറമേ ഒരു മാസത്തെ ഭക്ഷ്യസാധനങ്ങള്‍ നല്‍കി മാതൃകയായി ഉദ്യോഗസ്ഥര്‍

പാലോട്: (www.kvartha.com 09.06.2020) പൊലീസ് സ്റ്റേഷനിലെത്തിയ വീട്ടമ്മ ആവശ്യപ്പെട്ടത് 2000 രൂപ. പണം കൊടുത്തതിന് പുറമേ ഒരു മാസത്തെ ഭക്ഷ്യസാധനങ്ങള്‍ നല്‍കി മാതൃകയായി ഉദ്യോഗസ്ഥര്‍. പാലോട് പൊലീസ് സ്റ്റേഷനില്‍ കഴിഞ്ഞദിവസമാണ് സംഭവം.

രണ്ടു പെണ്‍മക്കളുമായി പാലോട് പൊലീസ് സ്റ്റേഷനിലെത്തിയ വീട്ടമ്മ പൊലീസുകാരോട് കടമായി 2000 രൂപ ആവശ്യപ്പെടുകയായിരുന്നു. കുടുംബത്തിന്റെ അവസ്ഥ ചോദിച്ചറിഞ്ഞ പൊലീസുകാര്‍ പണം കൊടുത്തതിന് പുറമേ ഒരു മാസത്തെ ഭക്ഷ്യസാധനങ്ങള്‍ കൂടി നല്‍കുകയായിരുന്നു.

 Palode police provided financial assistance to a family, Police Station, Lifestyle & Fashion, House Wife, Letter, Children, Food, Kerala, News, Local-News, Facebook.

കടം അഭ്യര്‍ഥിച്ചു പാലോട് എസ്ഐക്ക് എഴുതിയ കത്തിന്റെ ചുരുക്കം ഇതായിരുന്നു: പെരിങ്ങമ്മലയില്‍ വാടകയ്ക്കു താമസിക്കുകയാണ്. മക്കള്‍ പ്ലസ് ടുവിലും നാലിലുമായി പഠിക്കുന്നു. ടിസി വാങ്ങാന്‍ പോകുന്നതിനു പോലും കയ്യില്‍ പണമില്ല.

2000 രൂപ കടമായി തരണമെന്നും ജോലിക്കു പോയ ശേഷം തിരികെ തന്നു കൊള്ളാമെന്നുമായിരുന്നു കത്തില്‍ പറഞ്ഞിരിക്കുന്നത്. കത്തു വായിച്ച എസ്ഐ സതീഷ്‌കുമാര്‍ ഉടന്‍ 2000 രൂപ നല്‍കി. കാര്യങ്ങള്‍ തിരക്കിയപ്പോള്‍, ഭര്‍ത്താവ് ഉപേക്ഷിച്ചതാണെന്നും രാവിലെ കുട്ടികള്‍ ഒന്നും കഴിച്ചിട്ടില്ലെന്നും അറിയാന്‍ കഴിഞ്ഞു.

അതോടെ സ്റ്റേഷനിലെ പൊലീസുകാരുടെ വകയായി ഒരു മാസത്തേക്കുള്ള ഭക്ഷ്യസാധനങ്ങള്‍ കൂടി വാങ്ങി നല്‍കി വീട്ടമ്മയെയും മക്കളെയും പറഞ്ഞുവിടുകയായിരുന്നു. പൊലീസ് ഇക്കാര്യം ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ചിട്ടുണ്ട്.

Keywords: Palode police provided financial assistance to a family, Police Station, Lifestyle & Fashion, House Wife, Letter, Children, Food, Kerala, News, Local-News, Facebook.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?