ശബരിമല ക്ഷേത്രത്തിലേക്കുള്ള പ്രവേശനം; ഓണ്‍ലൈന്‍ ബുക്കിങ് ബുധനാഴ്ച മുതല്‍ ആരംഭിക്കും, മണിക്കൂറില്‍ 200 പേര്‍ക്ക് പ്രവേശനം
തിരുവനന്തപുരം: (www.kvartha.com 09.06.2020) ശബരിമല ക്ഷേത്രത്തിലേക്കുള്ള പ്രവേശനത്തിനായി ഓണ്‍ലൈന്‍ ബുക്കിങ് ബുധനാഴ്ച മുതല്‍. മിഥുന മാസ പൂജയ്ക്കും ഉത്സവത്തിനുമായുള്ള ബുക്കിങ് ആണ് ആരംഭിക്കുന്നത്. മണിക്കൂറില്‍ 200 പേര്‍ക്കാണ് പ്രവേശനം ലഭിക്കുക. ലോക് ഡൗണിനെ തുടര്‍ന്ന് അടച്ചിട്ടിരുന്ന ആരാധനാലയങ്ങള്‍ തുറക്കുന്നതില്‍ ഇളവ് ലഭിച്ചതിന് പിന്നാലെയാണ് ശബരിമല ക്ഷേത്രത്തിലും ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കാന്‍ തീരുമാനിച്ചത്.
ഭക്തരെ സന്നിധാനത്ത് തങ്ങാന്‍ അനുവദിക്കില്ല. പ്രവേശനത്തിനുള്ള ബുക്കിങ് നടത്തുമ്പോള്‍ കോവിഡ് പരിശോധന നടത്തി നെഗറ്റീവാണെന്ന സര്‍ട്ടിഫിക്കറ്റ് കൂടി ഹാജരാക്കേണ്ടതുണ്ട്. ജൂണ്‍ 14 നാണ് നട തുറക്കുന്നത്. ജൂണ്‍ 19നാണ് ഉത്സവത്തിന്റെ കൊടിയേറ്റ്. മെയ് 14 മുതല്‍ 28 വരെയാണ് തുറക്കുക. വെര്‍ച്ച്വല്‍ ക്യൂ വഴി ഒരേസമയം 50 പേര്‍ക്ക് ദര്‍ശനത്തിന് അനുമതി നല്‍കും. 10 വയസിന് താഴെയുള്ളവര്‍ക്കും 65 വയസിന് മുകളിലുള്ളവര്‍ക്കും പ്രവേശനമുണ്ടാവില്ല. അതേസമയം പൂജാരിമാര്‍ക്ക് ശബരിമലയില്‍ പ്രായപരിധി പ്രശ്‌നമില്ല. പമ്പയിലും സന്നിധാനത്തും തെര്‍മല്‍ സ്‌കാനിംഗ് നടത്തും.
മാസ്‌ക് ധരിച്ചവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. വിഐപി ദര്‍ശനം ഉണ്ടാകില്ല. ഭക്തര്‍ക്ക് താമസ സൗകര്യം ഇല്ല. കൊടിയേറ്റവും ആറാട്ടും ചടങ്ങുകളായി മാത്രം നടത്തും. അന്നദാന സൗകര്യം ഉണ്ടായിരിക്കും. പമ്പ വരെ സ്വകാര്യ വാഹനങ്ങള്‍ക്ക് പ്രവേശനം ഉണ്ടാവും. അപ്പം, അരവണയ്ക്കായി ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യണം. വണ്ടി പെരിയാര്‍ വഴിയുള്ള ദര്‍ശനം ഉണ്ടാകില്ല.
Keywords: Thiruvananthapuram, News, Kerala, Religion, Sabarimala, Sabarimala Temple, Online, Lockdown, Sabarimala Temple Online booking to start from wednesday

Powered by Info News For You

Comments
Post a Comment