കോവിഡ്-19: ബൈന്തൂര്‍ പൊലീസ് സ്റ്റേഷനും സി ഐ ഓഫീസും അടച്ചു
മംഗളൂരു: (https://ift.tt/37S2rxa) രണ്ട് കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ബൈന്തൂര്‍ പൊലീസ് സ്റ്റേഷനും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഓഫീസും അടച്ചു. സി ഐയും എസ് ഐയും ഉള്‍പ്പെടെ 30 പേര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. രണ്ട് കാര്യാലയങ്ങളുടേയും പ്രവര്‍ത്തനം താല്‍ക്കാലികമായി പഴയ സി ഐ ഓഫീസ് കെട്ടിടത്തിലേക്ക് മാറ്റിയതായി കുന്താപുരം അസി. പൊലീസ് കമ്മീഷണര്‍ ഹരിറാം ശങ്കര്‍ അറിയിച്ചു.
ബൈന്തൂര്‍ റയില്‍വെ സ്റ്റേഷന്‍ പരിസരത്ത്1.8 കിലോമീറ്റര്‍ അരികെയുള്ള ഈ പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍മാരാണ് ഡ്യൂട്ടി നിര്‍വ്വഹിക്കുന്നത്. 28 കിലോമീറ്റര്‍ അകലെയുള്ള കൊല്ലൂര്‍ ശ്രീ മൂകാംബിക ക്ഷേത്ര ദര്‍ശനത്തിനെത്തുന്നവര്‍ ആശ്രയിക്കുന്ന റയില്‍വേ സ്റ്റേഷനാണ് ബൈന്തൂര്‍. കമ്പ്യൂട്ടര്‍ ഓപ്പറേറ്ററായ വനിതക്ക് ഞായറാഴ്ച നടത്തിയ പരിശോധന പോസിറ്റീവായതിനെത്തുടര്‍ന്ന് തിങ്കളാഴ്ച മറ്റയാളെയും പരിശോധിച്ചപ്പോള്‍ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.
മാസത്തില്‍ 10 ദിവസം വീതം സ്റ്റേഷനകത്ത്, പുറത്ത്, വിശ്രമം എന്ന നിലയിലാണ് ബൈന്തൂര്‍ പൊലീസ് സ്റ്റേഷനില്‍ ഡ്യൂട്ടി ക്രമീകരിച്ചുവരുന്നത്.ഈ സംവിധാനമനുസരിച്ച് എട്ട് പേര്‍ക്ക് കഴിഞ്ഞ 18 ദിവസമായി സ്റ്റേഷനുമായി സമ്പര്‍ക്കമില്ല. ഇതില്‍ രണ്ട് പേര്‍ പ്രായം അമ്പത് കഴിഞ്ഞവരാണ്. ശേഷിക്കുന്ന ആറ് പേരാണ് താല്‍ക്കാലിക സംവിധാനങ്ങളില്‍ ജോലി നിര്‍വ്വഹിക്കുകയെന്ന് എ.സി.പറഞ്ഞു. സ്റ്റേഷന്‍, സി.ഐ ഓഫീസുകള്‍ അണു മുക്തമാക്കാന്‍ നടപടിയാരംഭിച്ചു. ബംഗളൂറുവില്‍ 36 പൊലീസുകാര്‍ക്ക് കോവിഡ് ബാധിക്കുകയും ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു.
Keywords: Mangalore, Karnataka, News, COVID-19, Police-station, CI, Office, Covid: Baindur Police station and CI office closed

Powered by Info News For You

Comments
Post a Comment