കോവിഡ് 19; ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലായിരുന്നയാള്‍ ചാടിപ്പോയി
പാലക്കാട്:(www.kvartha.com 15/06/2020) ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലായിരുന്നയാള്‍ ചാടിപ്പോയി. കൊച്ചി കടവന്ത്ര സ്വദേശിയായ 56 കാരനാണ് തിങ്കളാഴ്ച്ച പുലര്‍ച്ചെ ആശുപത്രിയില്‍ നിന്നും ചാടിപ്പോയത്. മൂന്നു ദിവസം മുമ്പ് ചെന്നൈയില്‍ നിന്ന് രോഗലക്ഷണങ്ങളോടെ എത്തിയ ഇയാള്‍ ഒറ്റപ്പാലത്തെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സ്രവ സാംപിളുകള്‍ ഇന്നലെ പരിശോധനയ്ക്ക് അയച്ചിരുന്നെങ്കിലും ഫലം ലഭിച്ചിട്ടില്ല.
നേരത്തെ ലോറി ഡ്രൈവറായ തമിഴ്‌നാട് സ്വദേശിയും പാലക്കാട് ജില്ലാ ആശുപത്രിയില്‍നിന്നും രക്ഷപ്പെട്ടിരുന്നു. ഇയാളെക്കുറിച്ച് ഇതുവരെ ഒരുവിവരവും ലഭിച്ചിട്ടില്ല.
Keywords: Kerala, palakkad, Kochi, COVID-19, corona, Isolation ward, Escaped, Covid 19; The man who was under surveillance at the Isolation Ward escaped
Powered by Info News For You

Comments
Post a Comment